കല്യാണി പ്രിയദര്‍ശന്‍, നസ്ലെന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത സിനിമയാണ് ലോക. മികച്ച അഭിപ്രായങ്ങള്‍ നേടിയ സിനിമ ബോക്‌സ് ഓഫീസില്‍ മുന്നേറുകയാണ്. ഇപ്പോഴിതാ വളരെ ഇന്ററസ്റ്റിംഗ് ആയ ഒരു ഉത്ഭവകഥ മൂത്തോന്‍ എന്ന കഥാപാത്രത്തിനെക്കുറിച്ച് വരുമെന്ന് ഡൊമിനിക് പറയുന്നു. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് ഡൊമിനിക് മനസ്തുറന്നത്.
ഡൊമിനികിന്റെ വാക്കുകള്‍……….
‘ദുല്‍ഖറിന്റെ കഥാപാത്രം ശരിക്കും ആരാണെന്ന് രണ്ടാം ഭാഗം വരുമ്പോള്‍ കുറച്ച് കൂടി വ്യക്തമാകും. നിന്‍ജ റഫറന്‍സുകള്‍ ഉള്ള എന്നാല്‍ നമ്മുടെ നാടോടിക്കഥയുമായി കണക്ട് ചെയ്ത ഒരു കഥാപാത്രമാണത്. വളരെ ഇന്ററസ്റ്റിംഗ് ആയ ഒരു ഉത്ഭവകഥ മൂത്തോനെക്കുറിച്ച് വരും. ആ കൈ മമ്മൂക്കയുടേത് അല്ല പക്ഷെ ശബ്ദം അത് അദ്ദേഹത്തിന്റേതാണ്. ഞങ്ങള്‍ അങ്ങോട്ട് പോയി ചോദിച്ചു വോയിസ് ചെയ്തു തരുമോ എന്ന്. അപ്പോ ആദ്യത്തെ ചെയ്തിട്ട് വാ എന്നിട്ട് നോക്കാം എന്നാണ് പറഞ്ഞത്’.
ലോകയില്‍ ദുല്‍ഖര്‍ ചാര്‍ലി എന്ന കഥാപാത്രത്തെ ആണ് അവതരിപ്പിച്ചത്. ‘ലോക’യുടെ ലോകത്ത് നിന്നുള്ള ഒടിയന്‍ ആണ് ദുല്‍ഖറിന്റെ ചാര്‍ലി. ‘മൂത്തോന്‍’ എന്ന കഥാപാത്രം ചെയ്യുന്നത് മമ്മൂട്ടി ആണെന്നുള്ള വിവരവും മമ്മൂട്ടിയുടെ ജന്മദിനത്തിന് ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നു.
Dominic Arun confirms that Dulquer Salmaan’s Odiyan character will also appear in #Lokah Chapter 2, with more details about his role being fully revealed❗pic.twitter.com/uhLz7dD5Gg
— Mohammed Ihsan (@ihsan21792) September 16, 2025
അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണിത്. ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കേരളത്തില്‍ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം എത്തിച്ചത്.
ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രം 250 കോടി പിന്നിട്ടു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.പുറത്തിറങ്ങി പത്തൊമ്പതാമത്തെ ദിവസമാണ് ചിത്രം 250 കോടി ക്ലബ്ബിലേക്ക് എത്തുന്നത്. ഈ നേട്ടത്തിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളം സിനിമയാണിത്.
















