നടന്‍ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ദിയ കൃഷ്ണ വ്‌ലോഗുകളില്‍ ഉപയോഗിക്കുന്ന പദപ്രയോഗങ്ങളെ വിമര്‍ശിച്ച് സിനിമാ നിരൂപകനും മുന്‍ ആര്‍ജെയും യുട്യൂബറുമായ ഉണ്ണി . ദിയ പങ്കുവെച്ച ചില വീഡിയോകള്‍ ഉദാഹരണമായി എടുത്താണ് ഉണ്ണി താരത്തിന്റെ പദപ്രയോഗങ്ങളെ കുറിച്ച് സംസാരിച്ചത്.
ഉണ്ണിയുടെ വാക്കുകള്‍…….
”മെറ്റേണിറ്റി ഫോട്ടോഷൂട്ടിന് വേണ്ടി ഒരു ബ്ലെയ്‌സറും ബ്രാലെറ്റുമാണ് ദിയ ഉപയോഗിച്ചത്. ബോളിവുഡ് സെലിബ്രിറ്റികള്‍ അത് ധരിച്ചപ്പോള്‍ അടിപൊളി ചരക്ക് ലുക്കായിരുന്നുവെന്നും താന്‍ ഇത് ഇട്ട് കഴിഞ്ഞാല്‍ ചക്കപ്പഴത്തില്‍ ഈച്ച ഇരിക്കുന്നതുപോലെ ഉണ്ടാകുമെന്നുമാണ് ദിയ പറയുന്നത്. കൈമാറ്റം ചെയ്യാന്‍ ഉപയോഗിക്കുന്ന വസ്തുക്കളെ പാക്ക് ചെയ്ത് അയക്കുന്നതിനെയാണ് പൊതുവെ ചരക്കെന്ന് പറയാറ്. ചരക്കിനോട് നമുക്ക് സ്‌നേഹമോ ബഹുമാനമോ ഇല്ല. ആ ചരക്കിനെ സ്ത്രീകളുമായി ചേര്‍ത്ത് വെക്കുമ്പോള്‍ പത്ത് പൈസയുടെ ബഹുമാനം നല്‍കുന്നില്ലെന്നാണ് മനസിലാകുന്നത്.
ഇന്ന് ഒരു സ്ത്രീ അവളെ മാര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നത് ബുദ്ധി, വിദ്യാഭ്യാസം, കഴിവ് എന്നിവയുടെ പേരിലാണ്. അവനവന്റെ ശരീരത്തെ അറിയുന്നവരാണ് അത് നന്നായി മെയ്‌ന്റെയ്ന്‍ ചെയ്യുന്നത്. ശരീരം ഭംഗിയായി സംരക്ഷിക്കുന്നതുകൊണ്ട് മമ്മൂക്ക നല്ല ചരക്കായിട്ടുണ്ടെന്ന് ആരും പറയില്ല. പക്ഷെ നന്നായി ശരീരം സംരക്ഷിക്കുന്ന സ്ത്രീയെ ചരക്കെന്ന് വിളിക്കുന്ന സ്ത്രീവിരുദ്ധതയുള്ള സൊസൈറ്റിയാണ് നമ്മളുടേത്. എന്നിട്ടും മുന്നോട്ട് വരാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളെയാണ് ബഹുമാനം എന്ന വാക്ക് വെട്ടി കളഞ്ഞ് ചരക്കെന്ന് പലരും വിശേഷിപ്പിക്കുന്നത്. ഇത് ഒബ്ജക്ടിഫിക്കേഷനാണ്. തിരുത്തപ്പെടേണ്ടതാണ്. ചരക്കെന്നത് ഒരു കോംപ്ലിമെന്റല്ല”.
















