ഇളയദളപതി വിജയ് നായകനായി പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു വേട്ടൈക്കാരന്‍. ചിത്രത്തിലെ ഗാനങ്ങളും സൂപ്പര്‍ഹിറ്റ് ആയിരുന്നു. വിജയ് ആന്റണി ഈണം നല്‍കിയ സിനിമയിലെ ഗാനങ്ങള്‍ എല്ലാം ഇന്നും പ്രേക്ഷകപ്രിയങ്കരമാണ്. ചിത്രത്തിലെ വിജയ്യുടെ ഇന്‍ട്രോ സോങ് ആയ ‘നാന്‍ അടിച്ചാ തങ്കമാട്ടേന്‍’ എന്ന ഗാനം കേരളത്തില്‍ ഉള്‍പ്പെടെ വലിയ ഓളമാണ് ഉണ്ടാക്കിയത്. ഇപ്പോഴിതാ ഈ ഗാനത്തിനെക്കുറിച്ച് സംസാരിക്കുകയാണ് വിജയ് ആന്റണി.
വിജയ് ആന്റണിയുടെ വാക്കുകള്‍……….
‘ഒന്ന് ഒന്നര മണിക്കൂര്‍ കൊണ്ടാണ് ശങ്കര്‍ മഹാദേവന്‍ ‘നാന്‍ അടിച്ചാ തങ്കമാട്ടേന്‍ പാടിയത്’. ആ പാട്ട് മറ്റാരും പാടിയാലും ആ എനര്‍ജിയെ മാച്ച് ചെയ്യാന്‍ പറ്റില്ല അതുകൊണ്ട് ശങ്കര്‍ മഹാദേവനെകൊണ്ട് പാടിച്ചാലോ എന്ന് വിജയ് സാര്‍ ആണ് പറയുന്നത്. വിജയ് സാറിന്റെ മ്യൂസിക് ടേസ്റ്റ് അപാരമാണ്. ‘ഒരു ചിന്ന താമര’ എന്ന ഗാനം സുചിത്രയെക്കൊണ്ട് പാടിക്കാം എന്ന് പറഞ്ഞതും വിജയ് സാര്‍ ആണ്. വേലായുധത്തിലും വേട്ടൈക്കാരനിലും എന്നെ മ്യൂസിക് ഡയറക്ടര്‍ ആയി തിരഞ്ഞെടുത്തത് വിജയ് സാര്‍ ആണ്’.
https://twitter.com/CinemaWithAB/status/1968502989813063942
വേട്ടൈക്കാരന്‍, വേലായുധം എന്നീ വിജയ് ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയത് വിജയ് ആന്റണി ആയിരുന്നു. രണ്ട് സിനിമകളിലെ ഗാനങ്ങളും വലിയ തരംഗമായിരുന്നു. അതേസമയം, ശക്തി തിരുമകന്‍ ആണ് ഇനി പുറത്തിറങ്ങാനുള്ള വിജയ് ആന്റണി ചിത്രം.
















