തൊണ്ണൂറുകളില്‍ കാലഘട്ടത്തില്‍ തമിഴ്, തെലുങ്ക് സിനിമകളില്‍ ആരാധകര്‍ ഏറെയുള്ള നായികയായിരുന്നു മഹേശ്വരി. ഇപ്പോഴിതാ ആ കാലത്ത് തനിക്ക് അജിത് കുമാറിനോട് പ്രണയമുണ്ടായിരുന്നുവെന്ന് തുറന്ന് പറയുകയാണ് നടി. മീന, സിമ്രാന്‍ എന്നിവര്‍ക്കൊപ്പം ജഗതിപതി ബാബു നടത്തിയ ഒരു ടോക്ക് ഷോയിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.
മഹേശ്വരിയുടെ വാക്കുകള്‍……..
‘അജിത്തിനോട്, അദ്ദേഹത്തിന്റെ പെരുമാറ്റമൊക്കെ കണ്ട് എനിക്ക് ക്രഷ് തോന്നിയിരുന്നു. ഷൂട്ടിഗിന്റെ അവസാന ദിവസം എനിക്ക് വല്ലാത്ത വിഷമം തോന്നി. ഇനി അജിത്ത് സാറിനെ കാണാന്‍ കഴിയില്ലല്ലോ എന്നൊക്കെ. അപ്പോഴാണ് അജിത്ത് സാര്‍ അടുത്തേക്ക് വന്നത്. മഹാ, നീ എനിക്ക് എന്നും എന്റെ കൊച്ചു സഹോദരിയെ പോലെയാണ്, നിനക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും ഞാന്‍ കൂടെയുണ്ടാവും എന്നൊക്കെ പറഞ്ഞു. അജിത് സാറിന്റെ നല്ല മനസ്സാണ് ആ വാക്കുകള്‍. പക്ഷേ മനസ്സില്‍ ക്രഷ് തോന്നിയ ആള്‍, സഹോദരിയെ പോലെ കാണുന്നു എന്ന് പറഞ്ഞപ്പോള്‍ ഹൃദയം തകര്‍ന്നു പോയി’.
















