നവാസ് അലി സംവിധാനം ചെയ്ത പ്രാവ് എന്ന ചിത്രമാണ് തിയറ്റര്‍ റിലീസ് കഴിഞ്ഞ് രണ്ട് വര്‍ഷത്തിനിപ്പുറം യുട്യൂബില്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. 2023 സെപ്റ്റംബറില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. ഈ വര്‍ഷം ആദ്യം ചിത്രം ഒടിടിയിലും എത്തിയിരുന്നു. പിന്നാലെയാണ് യുട്യൂബില്‍ സൗജന്യ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
പി പത്മരാജന്റെ വിഖ്യാതമായ ഒരു കഥയെ അവലംബമാക്കി ഒരുക്കിയ ചിത്രമാണ് ഇത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ആദര്‍ശ് രാജയും, യാമി സോനയുമാണ്. അമിത് ചക്കാലയ്ക്കല്‍, മനോജ് കെ യു, സാബുമോന്‍, തകഴി രാജശേഖരന്‍, അജയന്‍ തകഴി, ജംഷീന ജമാല്‍, നിഷ സാരംഗ്, ഡിനി ഡാനിയല്‍, ടീന സുനില്‍, ഗായത്രി നമ്പ്യാര്‍, അലീന എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. സി ഇ റ്റി സിനിമാസിന്റെ ബാനറില്‍ തകഴി രാജശേഖരന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഛായാഗ്രഹണം ആന്റണി ജോ, ഗാനരചന ബി കെ ഹരിനാരായണന്‍, സംഗീതം ബിജിബാല്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ അനീഷ് ഗോപാല്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് ജയന്‍ പൂങ്കുളം, എഡിറ്റിംഗ് ജോവിന്‍ ജോണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉണ്ണി കെ ആര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ് മഞ്ജുമോള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, സൗണ്ട് ഡിസൈനര്‍ കരുണ്‍ പ്രസാദ്, സ്റ്റില്‍സ് ഫസ ഉള്‍ ഹഖ്, ഡിസൈന്‍സ് പനാഷേ. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ എത്തിച്ചത്. ഗുഡ്‌വില്‍ സിനിമാസിന്റെ യുട്യൂബ് ചാനലിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്.
















