സിംഗപ്പൂർ: ബോളിവുഡ് ഗായകൻ സുബീൻ ഗാർഗിന് (53) ദാരുണാന്ത്യം. സിംഗപ്പൂരിൽ സ്കൂബ ഡൈവിങ്ങിനിടെയുണ്ടായ അപകടത്തിൽ ആണ് അദ്ദേഹം മരിച്ചത്. അപകടത്തിൽപെട്ട സുബീനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
മിൽ നിന്നുള്ള സുബീൻ നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ ഭാഗമായി സിംഗപ്പൂരിലെത്തിയതാണ്. 2006ൽ പുറത്തിറങ്ങിയ ഗാങ്സ്റ്റർ ചിത്രത്തിലെ ‘യാ ആലി’ എന്ന ഗാനത്തിലൂടെയാണ് സുബീൻ ബോളിവുഡിൽ പ്രശസ്തനായത്. ക്രിഷ് 3 ചിത്രത്തിലെ ദിൽ തൂ ഹി ബതാ എന്ന ഗാനവും ശ്രദ്ധ നേടി. അനേകം അസമീസ് നാടോടി ഗാന ആൽബങ്ങളും സുബീന്റേതായുണ്ട്.
സുബീന്റെ അപ്രതീക്ഷിത വിയോഗത്തിലൂടെ അസമിന്റെ ശബ്ദം മാത്രമല്ല ഹൃദയസ്പന്ദനം കൂടിയാണ് നഷ്ടമായതെന്ന് അസം മന്ത്രി അശോക് സിംഘാൾ പ്രതികരിച്ചു. അസമിന് തന്റെ പ്രിയപ്പെട്ട മകനെയും രാജ്യത്തിന് അതിന്റെ സാംസ്കാരിക പ്രതീകത്തെയുമാണ് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.1972ൽ മേഘാലയയിലാണ് സുബീൻ ഗാർഗിന്റെ ജനനം. സുബീൻ ബോർഥകുർ എന്നായിരുന്നു ആദ്യത്തെ പേര്. തൊണ്ണൂറുകളിൽ തന്റെ ഗോത്രമായ ‘ഗാർഗ്’ പേരിനൊപ്പം ചേർക്കുകയായിരുന്നു. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ ഇന്ന് വൈകിട്ട് സുബീൻ പാടേണ്ടതായിരുന്നു.
















