വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടനാണ് ഷെയിന്‍ നിഗം. ഷെയിന്‍ നിഗം നായകനായി എത്തിയ ചിത്രമാണ് വലിയ പെരുന്നാള്‍. എന്നാല്‍ സിനിമയ്ക്ക് ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടാനായില്ല. ഇപ്പോഴിതാ സിനിമയുടെ പരാജയത്തെക്കുറിച്ച് മനസുതുറക്കുകയാണ് ഷെയിന്‍ നിഗം. ഗലാട്ട പ്ലസ്സിന് നല്‍കിയ അഭിമുഖത്തിലാണ് ഷെയിന്റെ പ്രതികരണം.
ഷെയിന്റെ വാക്കുകള്‍……..
‘എന്റെ കരിയറിലെ ഏറ്റവും വലിയ താഴ്ചയായി എനിക്ക് അനുഭവപ്പെട്ടത് വലിയ പെരുന്നാളിന്റെ പരാജയമാണ്. എന്നെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ നടക്കുന്നതിനിടയിലായിരുന്നു ആ സിനിമയുടെ റിലീസ്. ആ സിനിമയുടെ പരാജയം എന്നെ ബാധിച്ചു. അതിന് ശേഷമാണ് നമ്മള്‍ കോവിഡിലേക്ക് കടക്കുന്നതും എല്ലാവര്‍ക്കും ബ്രേക്ക് ഉണ്ടാകുന്നതും. അതിന് ശേഷം ഞാന്‍ റിക്കവര്‍ ആയി എല്ലാം ഓക്കെ ആയി. പക്ഷെ ആ സിനിമയുടെ റിലീസ് ദിനം എനിക്കൊരിക്കലും മറക്കാനാകില്ല’.
ഹിമിക ബോസ്, ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, വിനായകന്‍, ക്യാപ്റ്റന്‍ രാജു, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. മോനിഷ രാജീവ് നിര്‍മ്മിച്ച സിനിമയുടെ സഹനിര്‍മാതാവ് ഷോഹൈബ് ഖാന്‍ ഹനീഫ് റാവുത്തറാണ്. സിജു എസ് ബാവയായിരുന്നു സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടര്‍. വിവേക് ഹര്‍ഷന്‍ ആണ് സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്തത്.
















