കല്യാണി പ്രിയദര്‍ശന്‍, നസ്ലെന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത സിനിമയാണ് ലോക. മികച്ച അഭിപ്രായങ്ങള്‍ നേടിയ സിനിമ ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. ഇപ്പോഴിതാ ലോകയെ പ്രശംസിച്ച് നടനും,സംവിധായകനുമായ അനുരാഗ് കശ്യപ് രംഗത്ത് എത്തിയിരിക്കുകയാണ്. ലേറ്റസ്റ്റ് ലയി ഇന്ത്യ എന്ന ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
അനുരാഗ് കശ്യപിന്റെ വാക്കുകള്‍…….
‘ലോക റെക്കോര്‍ഡുകള്‍ തിരുത്തി കുറിക്കുകയാണ്. ലോകയുടെ ബജറ്റില്‍ അത്തരം ഒരു സിനിമ ബോളിവുഡിന് ചെയ്യാനുള്ള ധൈര്യം ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അതും സ്ത്രീയെ കേന്ദ്ര കഥാപാത്രമാക്കി കൊണ്ട്. ബോളിവുഡില്‍ അത്തരം ഒരു സിനിമ വന്നാല്‍ ആ കഥാപാത്രം ചെയ്യാന്‍ ആലിയ ഭട്ടിന് മാത്രമേ സാധിക്കുകയുള്ളൂ. ലോക ഞാന്‍ ഇതുവരെ കണ്ടിട്ടില്ല പക്ഷെ കഥ കേട്ടതാണ്. സിനിമ വേറെ തന്നെ ഒരു ലോകം സൃഷ്ടിക്കുകയാണ്, അവിടെ നടക്കുന്ന കാര്യങ്ങള്‍ നമ്മള്‍ വിശ്വസിച്ചു പോകും. അവര്‍ അവരുടെ ഭാഷയില്‍ ആലോചിച്ച് ആണ് കഥകള്‍ ഉണ്ടാക്കുന്നത്, ഇവിടെ അത് നടക്കുന്നില്ല.’
ഡൊമിനിക് അരുണിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം നിര്‍മ്മിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ്. കല്യാണി പ്രിയദര്‍ശന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ നസ്ലെന്‍, സാന്‍ഡി മാസ്റ്റര്‍, അരുണ്‍ കുര്യന്‍, ചന്തു സലീം കുമാര്‍ തുടങ്ങിയ യുവതാരങ്ങളുടെ പ്രകടനങ്ങളും കയ്യടി നേടി.
















