ആരോഗ്യവും നീളവും കരുത്തുമുള്ള തലമുടിയിഴകളാണ് ഏവരുടേയും ആഗ്രഹം. എന്നാൽ അന്തരീക്ഷ മലിനീകരണവും, സമ്മർദ്ദവും, അനാരോഗ്യകരമായ ജീവിത ശൈലിയും മുടിയുടെ ആരോഗ്യത്തെ ബാധിക്കാറുണ്ട്. എന്നാൽ ഇതിനൊക്കെ മികച്ച പരിഹാരം നൽകാൻ തേയില വെള്ളത്തിന് കഴിയും.
ആൻ്റി ഓക്സിഡൻ്റുകളുടെയും മറ്റ് പോഷകങ്ങളുടെയും സമ്പന്നമായ ഉറവിടമാണ് തേയില വെള്ളം. ഇത് ശിരോചർമ്മത്തിലും മുടിയിഴകളിലും പുരട്ടുന്നത് ഏറെ ഗുണപ്രദമായിരിക്കും.
കുറച്ചു വെള്ളം തിളപ്പിക്കാം. അതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ തേയിലപ്പൊടി ചേർക്കാം. ഗ്രീൻ ടീ, ബ്ലാക്ക് ടീ, ഹെർബൽ ടീ എന്നിവയൊക്കെ ഇതിനായി ഉപയോഗിക്കാവുന്നതാണ്. അത് തണുക്കാൻ മാറ്റി വയ്ക്കാം. ഷാമ്പൂ ചെയ്ത ശേഷം ഈ വെള്ളം തലമുടി കഴുകാൻ ഉപയോഗിക്കാം. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇത് ഉപയോഗിക്കാവുന്നതാണ്.
ഒരു പാത്രത്തിൽ വെള്ളമെടുത്തു തിളപ്പിക്കാം. അതിലേയ്ക്ക് തേയിലപ്പൊടി ചേർത്തു തിളപ്പിക്കാം. ശേഷം അത് തണുക്കാൻ മാറ്റി വയ്ക്കാം. ഇത് ഒരു സ്പ്രോ ബോട്ടിലിലേയ്ക്കു മാറ്റി ശിരോചർമ്മത്തിലേയ്ക്ക് സ്പ്രേ ചെയ്യാം. ശേഷം മൃദുവായി മസാജ് ചെയ്യാം. 10 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
















