മലയാളം ഉള്‍പ്പടെയുള്ള സിനിമകളില്‍ ഇപ്പോള്‍ കണ്ടുവരുന്ന ട്രെന്‍ഡ് ആണ് പഴയ പാട്ടുകള്‍ ഉള്‍പ്പെടുത്തുന്നത്. ഇപ്പോഴിതാ ഇവയ്ക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ടെങ്കിലും ഇതിനെ താന്‍ പ്രോത്സാഹിപ്പിക്കാറില്ലെന്ന് പറയുകയാണ് നടനും സംഗീത സംവിധായകനുമായ ജി വി പ്രകാശ്. മ്യൂസിക് ഡയറക്ട്‌സ് റൗണ്ട് ടേബിളില്‍ ആണ് ജി.വി.പ്രകാശിന്റെ പ്രതികരണം.
ജി.വി.പ്രകാശിന്റെ വാക്കുകള്‍ ഇങ്ങനെ…….
‘എന്നോട് ചോദിച്ചാല്‍ ഞാന്‍ അതിന് സമ്മതിക്കില്ല. പഴയ ഏതെങ്കിലും പാട്ട് സീനില്‍ ഉള്‍പ്പെടുത്താന്‍ അനുവാദം ചോദിച്ചാല്‍ ഞാന്‍ അതിനോട് യോജിക്കില്ല. എന്റെ അറിവില്ലാതെയാണ് പല പാട്ടുകളും എന്റെ സിനിമകളില്‍ വെച്ചിട്ടുള്ളത്. സിനിമ റിലീസായി കഴിയുമ്പോഴാകും ഞാന്‍ അത് കാണുക. എന്റെ കണ്‍ട്രോളിലുള്ളപ്പോള്‍ ഞാന്‍ ഇതിനോട് നോ എന്ന് തന്നെയാണ് പറയാറുള്ളത്. സ്വന്തമായി ഒരുപാട് പാട്ടുകള്‍ ഉണ്ടാക്കി വെക്കുമ്പോള്‍ എന്തിനാണ് പഴയ പാട്ടുകള്‍ എടുത്ത് വെക്കുന്നത്? ഞാന്‍ അത് പ്രിഫര്‍ ചെയ്യില്ല. പഴയ പാട്ടുകള്‍ പുതിയ സിനിമയില്‍ ഉപയോഗിക്കാന്‍ എനിക്ക് ഇഷ്ടമല്ല. കമ്പോസറിനെക്കാള്‍ അതിന്റെ പൂര്‍ണ അധികാരം സംവിധായകനാണ്’.
https://twitter.com/CinemaWithAB/status/1969085430449488322
















