ബോളിവുഡ് സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനായ നടനാണ് അക്ഷയ് കുമാര്‍. കരിയറിന്റെ തുടക്കത്തില്‍ ആക്ഷന്‍ ഹീറോ ആയി തിളങ്ങി പിന്നീട് വ്യത്യസ്തമായ സിനിമകള്‍ സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. 30 വര്‍ഷത്തിലേറെ നീണ്ട തന്റെ കരിയറില്‍ 150ലധികം സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. ആക്ഷന്‍ സിനിമകളില്‍ നിന്ന് മാറി നിരവധി കോമഡി സിനിമകളില്‍ അഭിനയിക്കുകയും നിര്‍മിക്കുകയും ചെയ്തിട്ടുള്ള നടന്‍ കൂടിയാണ് അക്ഷയ് കുമാര്‍.
ഇപ്പോഴിതാ പഠിക്കാൻ മിടുക്കനായിരുന്നില്ലെന്നും ഏഴാം ക്ലാസിൽ തൊറ്റിട്ടുണ്ടെന്നും അക്ഷയ് കുമാർ തുറന്ന് പറഞ്ഞിരിക്കുകയാണ്. ആപ് കി അദാലത്ത് എന്ന ഷോയുടെ പുതിയ എപ്പിസോഡിലാണ് അക്ഷയ് കുമാർ ഇക്കാര്യം തുറന്ന് പറഞ്ഞത്. പ്രിയദർശൻ സംവിധാനം നിർവ്വഹിക്കുന്ന ഹായ്‌വാൻ എന്ന ചിത്രത്തിലാണ് അക്ഷയ് കുമാർ നിലവിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
‘പഠിക്കാൻ ഞാൻ അത്ര മിടുക്കനായിരുന്നില്ല. താൻ ഏഴാം ക്ലാസിൽ തൊട്ടിട്ടുണ്ട്. അപ്പോൾ വലുതാകുമ്പോൾ ആരാകണമെന്ന് ആളുകൾ എന്നോട് ചോദിച്ചു. നടൻ ആകണമെന്നാണ് ഞാൻ പറഞ്ഞത്,’ അക്ഷയ് കുമാർ പറഞ്ഞു. ഏറ്റവും പുതിയ ചിത്രമായ ജോളി LLB 3യുടെ പ്രൊമോഷൻ തിരക്കുകളിലാണ് താരം ഇപ്പോൾ.
സുഭാഷ് കപൂർ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അർഷാദ് വർസി, ഹുമ ഖുറേഷി, അമൃത റാവു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജോളി എൽഎൽബി പരമ്പരയിലെ മൂന്നാം ഭാഗവും ജോളി എൽഎൽബി 2 ന്റെ തുടർച്ചയുമാണ് ഇത്.
















