പ്രേക്ഷകരേവരും ഏറ്റെടുത്ത ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടന്‍ അല്‍ത്താഫ് സലീമും അനാര്‍ക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെന്റ് ‘എന്ന സിനിമയിലെ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.
ഭാഗവതരായെത്തി ‘കാക്കേ കാക്കേ കൂടെവിടെ…’യുടെ ശാസ്ത്രീയ വേര്‍ഷന്‍ പാടി കിലി പോള്‍ ഞെട്ടിച്ചിരിക്കുകയാണ്. തനി ടാന്‍സാനിയന്‍ വേഷത്തിലാണ് ഫാസ്റ്റ് നമ്പറില്‍ കിലി പോളും സംഘവും എത്തിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ജയ് സ്റ്റെല്ലാര്‍ ഈണമിട്ട് ജാസി ഗിഫ്റ്റും അനാര്‍ക്കലി മരക്കാറും കിലി പോളും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ഒക്ടോബറിലാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്.
സോഷ്യല്‍ മീഡിയ താരം ടാന്‍സാനിയന്‍ സ്വദേശിയായ കിലി പോള്‍ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയാണ് ‘ഇന്നസെന്റ്’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സെക്കന്‍ഡ് ലുക്ക് പോസ്റ്ററും മുമ്പ് ശ്രദ്ധ നേടിയിരുന്നതാണ്. ചിത്രം ഒരു ടോട്ടല്‍ ഫണ്‍ റൈഡ് ആണെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലര്‍ നല്‍കിയിരുന്ന സൂചന. രേഷ്മ രാഘവേന്ദ്ര ആലപിച്ച നാടന്‍ ശൈലിയിലുള്ള ‘അമ്പമ്പോ…’ എന്ന് തുടങ്ങുന്ന ഗാനവും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.
ജോമോന്‍ ജ്യോതിര്‍, അസീസ് നെടുമങ്ങാട്, മിഥുന്‍, നോബി, അന്ന പ്രസാദ്, ലക്ഷ്മി സഞ്ജു, വിനീത് തട്ടില്‍, അശ്വിന്‍ വിജയന്‍, ഉണ്ണി ലാലു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്. എലമെന്റ്‌സ് ഓഫ് സിനിമയുടെ ബാനറില്‍ എം ശ്രീരാജ് എ.കെ.ഡി നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തന്‍വിയാണ്. പ്രമുഖ താരങ്ങള്‍ക്കൊപ്പം സിനിമയില്‍ പ്രവര്‍ത്തിച്ചുകൊണ്ട് തന്നെ സിനിമ പഠിക്കുവാനുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടായ ‘എലമെന്റ്‌സ് ഓഫ് സിനിമ’യുടെ ആദ്യ നിര്‍മ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം എന്ന പ്രത്യേകതയുമുണ്ട്.
ജി. മാര്‍ത്താണ്ഡന്‍, അജയ് വാസുദേവ്, ഡിക്‌സണ്‍ പൊടുത്താസ്, നജുമുദ്ദീന്‍ എന്നിവരാണ് എക്‌സി.പ്രൊഡ്യൂസര്‍മാര്‍. ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥയ്ക്ക് ഷിഹാബും സര്‍ജി വിജയനും സതീഷ് തന്‍വിയും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പൂര്‍ണ്ണമായും കോമഡി ജോണറിലുള്ളതാണ് ചിത്രം.
ഛായാഗ്രഹണം: നിഖില്‍ എസ് പ്രവീണ്‍, എഡിറ്റര്‍: റിയാസ് കെ ബദര്‍, സംഗീതം: ജയ് സ്റ്റെല്ലാര്‍, ഗാനരചന: വിനായക് ശശികുമാര്‍, കോസ്റ്റ്യൂം: ഡോണ മറിയം ജോസഫ്, മേക്കപ്പ്: സുധി സുരേന്ദ്രന്‍, ആര്‍ട്ട്: മധു രാഘവന്‍, ചീഫ് അസോസിയേറ്റ്: സുമിലാല്‍ സുബ്രഹ്മണ്യന്‍, അനന്തു പ്രകാശന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സുരേഷ് മിത്രക്കരി, ചീഫ് അസോസിയേറ്റ് ക്യാമറമാന്‍: തന്‍സിന്‍ ബഷീര്‍, പബ്ലിസിറ്റി ഡിസൈന്‍: യെല്ലോടൂത്ത്‌സ്, വിതരണം: സെഞ്ച്വറി ഫിലിംസ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്, മാര്‍ക്കറ്റിംഗ് & കമ്മ്യൂണിക്കേഷന്‍സ് : ശ്രീജിത്ത് ശ്രീകുമാര്‍.’
















