ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ചിത്രമാണ് ‘ദൃശ്യം’. മികച്ച തിരക്കഥയുടെയും അവിസ്മരണീയമായ അഭിനയ മുഹൂർത്തങ്ങളുടെയും പിൻബലത്തിൽ ഈ ചിത്രം ഒരു വലിയ തരംഗമായി മാറി.
ആദ്യ ഭാഗത്തിൻ്റെ വിജയത്തിന് ശേഷം, പ്രേക്ഷകരുടെ വലിയ പ്രതീക്ഷകൾക്കൊത്ത് ഉയർന്ന് ‘ദൃശ്യം 2’-ഉം എത്തി. ഇപ്പോഴിതാ, സിനിമാലോകത്തെ ആവേശം ഇരട്ടിയാക്കി കൊണ്ട്, ‘ദൃശ്യം’ സീരീസിൻ്റെ മൂന്നാം ഭാഗത്തിന് തുടക്കമായിരിക്കുകയാണ്.
ജോർജ്കുകുട്ടി എന്ന കഥാപാത്രത്തിൻ്റെ അടുത്ത നീക്കങ്ങൾ എന്തായിരിക്കുമെന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. റെക്കോർഡുകൾ തിരുത്താൻ മൂന്നാം തവണയും ജോർജ്കുട്ടി എത്തുകയാണ്.
പൂത്തോട്ട ലോ കോളേജിൽ ആണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. മോഹൻലാൽ ഉൾപ്പെടെയുള്ളവർ പൂജയ്ക്ക് എത്തിയിട്ടുണ്ട്. മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം 55 ദിവസം കൊണ്ട് പൂർത്തിയാക്കാൻ ആണ് നിലവിലെ പ്ലാൻ. ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു.
















