ലോക ചാപ്റ്റര്‍ 1: ചന്ദ്രയെ കുറിച്ച് അഭിപ്രായ പ്രകടനവുമായി നടി ശാന്തി കൃഷ്ണ. ലോക സിനിമ കണ്ടെന്നും എല്ലാവരും പറയുന്നതു പോലെ ഒരു വൗ എലമെന്റ് ഒന്നും എനിക്ക് തോന്നിയില്ലെന്നുമാണ് പ്രതികരണം. സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
ശാന്തി കൃഷ്ണ പറയുന്നു:
ലോക സിനിമ കണ്ടെന്നും എല്ലാവരും പറയുന്നതു പോലെ ഒരു വൗ എലമെന്റ് ഒന്നും എനിക്ക് തോന്നിയില്ല. പക്ഷേ സിനിമ ഓക്കെയായിരുന്നുവെന്നും രണ്ടാം പകുതി എനിക്ക് കുറച്ച് സ്ലോ ആയി ഫീല്‍ ചെയ്തു.
സിനിമ ഇഷ്ടപ്പെട്ടു, അല്ലാതെ എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു എന്ന് പറയാന്‍ എനിക്ക് പറ്റുന്നില്ല. മാര്‍വലുമായിട്ടൊന്നും ഈ സിനിമയെ താരതമ്യം ചെയ്യാന്‍ പറ്റില്ലെന്നും ശാന്തി കൃഷ്ണ കൂട്ടിച്ചേര്‍ച്ചു. എനിക്ക് ആ സിനിമയില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് കുട്ടിയായി അഭിനയിച്ച ദുര്‍ഗയുടെ പെര്‍ഫോമന്‍സാണ്. ആ കുട്ടി അടിപൊളിയായിരുന്നു.
content highlight: Shanthi Krishna
















