ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രമാണ് ‘ഓടും കുതിര ചാടും കുതിര’. അൽത്താഫ് സലിം ആണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയ്ക്ക് ശേഷം അൽത്താഫ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
വലിയ പ്രതീക്ഷയോടെ തിയേറ്ററിൽ എത്തിയ ചിത്രത്തിന് ബോക്സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിൻ്റെ ഒടിടി സ്ട്രീമിംങ് തീയതിയാണ് എത്തിയിരിക്കുന്നത്.
ചിത്രം സെപ്റ്റംബർ 26 ന് സ്ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യാൻ ഒരുങ്ങുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ സിനിമ ലഭ്യമാവും. തിയേറ്ററിൽ പരാജയം നേരിട്ട സിനിമയ്ക്ക് ഒടിടി പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിയുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം.
തിയേറ്ററിൽ ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്, ലാൽ, രണ്‍ജി പണിക്കർ, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാർ, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ജിന്റോ ജോർജ്ജ് ആണ് നിർവ്വഹിച്ചിരിക്കുന്നത്.
അതേസമയം മോഹൻലാൽ ചിത്രമായ ഹൃദയപൂർവ്വവും സെപ്റ്റംബർ 26 ന് തന്നെയാണ് ഒടിടിയിൽ എത്തുന്നത്.
















