മോഹൻലാലിന് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതിൽ സന്തോഷം അറിയിച്ച് നിർമാതാവും ലാലേട്ടന്റെ സന്തത സഹചാരിയുമായി ആന്റണി പെരുമ്പാവൂർ. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമായി കാണുന്നുവെന്നും മലയാളത്തിന് മുഴുവൻ അഭിമാനിക്കാവുന്ന നിമിഷമാണിതെന്നും ആന്റണി പറഞ്ഞു. ദൃശ്യം- 3 യുടെ പൂജ ചടങ്ങിനെത്തിയപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആന്റണി പെരുമ്പാവൂർ പറയുന്നു:
ഈ സമയം നമുക്ക് മറക്കാൻ പറ്റാത്ത സമയമാണ്. മോഹൻലാൽ സാറിന് ഇത്രയും വലിയൊരു അംഗീകാരം കിട്ടിയത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമായിട്ടാണ് ഞാൻ കരുതുന്നത്.
അദ്ദേഹത്തിന്റെ കൂടെച്ചേർന്ന് ഇത്രയും കാലം ജീവിച്ചു എന്നതു തന്നെ എനിക്ക് വലിയ കാര്യമാണ്.മലയാള ഭാഷയ്ക്ക് തന്നെ അഭിമാനിക്കാവുന്ന സമയമാണിത്. ‘ദൃശ്യം’ സിനിമയുടെ മൂന്നാം ഭാഗം ഇവിടെ തുടങ്ങുകയാണ്.
മോഹൻലാൽ സാർ ഇത്രയും നിറഞ്ഞുനിൽക്കുന്ന സമയത്ത് ഇത് തുടങ്ങാൻ പറ്റുന്നു എന്നതും സന്തോഷം തരുന്ന കാര്യമാണ്. എല്ലാവരുടെയും പ്രാർഥന വേണം.
content highlight: Antony Perumbavoor
















