മകൾ അവന്തികയ്ക്ക് പിറന്നാൾ ആശംസകളുമായി ബാല. സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോയിൽ മകളുടെ പേര് എവിടേയും പരാമർശിക്കാതെയാണ് ആശംസ നേർന്നത്. വിവാഹ മോചിതനായ ശേഷം മകൾ അമൃതയ്ക്കൊപ്പമാണുള്ളത്.
ബാല പറയുന്നു:
കുറേ ആലോചിച്ച ശേഷമാണ് ഇത് പറയുന്നത്. അത്രയും ചിന്തിക്കേണ്ടി വന്നു. ചിലപ്പോൾ ചില കാര്യങ്ങൾ നമ്മൾ മനസ് തുറന്ന് പറയുമ്പോൾ മറ്റുള്ളവർക്ക് അത് വിഷമമായാൽ ക്ഷമിക്കണം. കടമയുണ്ട് അതുകൊണ്ട് പറയുകയാണ്. ഹാപ്പി ബെർത്ത് ഡെ. പേര് പറയുന്നില്ല. മനസിലാകേണ്ടവർക്ക് തീർച്ചയായും മനസിലാകും.
ഒരു സെന്റിമെന്റുമില്ല. പക്ഷെ എപ്പോഴും ഓർക്കണം. ആരുമില്ലെങ്കിലും ഞാനുണ്ട്. ഹാപ്പി ബെർത്ത് ഡെ. പക്ഷെ എനിക്ക് ഒരു സങ്കടവുമില്ല. പേര് പോലും എടുത്ത് പറയാൻ പറ്റാത്ത അവസ്ഥയിൽ ഞാൻ നിൽക്കുകയാണെങ്കിൽ ഒരിക്കലും അത് എന്റെ തെറ്റല്ല. ഞാനാണ് പേര് ഇട്ടത്. അതിന്റെ അർത്ഥം പ്രിൻസസ് എന്നാണ്.
നീ ഇനി രാജകുമാരിയല്ല നീയാണ് രാജ്ഞി. ഒരു രാജ്യത്തിന്റെ ക്വീനാണ്. അങ്ങനെയാകണമെങ്കിൽ അതിന്റെ സ്റ്റാറ്റസ് തീർച്ചയായും എത്തിയിരിക്കും. മൈ ഡിയർ… ഹാപ്പി ബെർത്ത് ഡെ. ദൈവം അനുഗ്രഹിക്കട്ടെ.
content highlight: Actor Baala
















