മക്കളെ നെഞ്ചോടു ചേർത്ത് നിൽക്കുന്ന നടൻ ടൊവിനോ തോമസിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കൈനിറയെ സിനിമകളുള്ള താരം തിരക്കിനിടയിലും കുടുംബത്തിനൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്താറുണ്ട്. കുടുംബത്തോടൊപ്പമുള്ള അവധിക്കാല ചിത്രങ്ങൾ താരം നേരത്തെയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
മക്കളായ ഇസയ്ക്കും തഹാനുമൊപ്പവും ഒഴിവുസമയം ചെലവഴിക്കുകയാണ് താരത്തിന് ഏറ്റവും ഇഷ്ടമുള്ള കാര്യം. ‘ഡാഡ് ലൈഫ്’ എന്ന അടിക്കുറിപ്പോടെ കഴിഞ്ഞദിവസം നടൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം മക്കൾ തനിക്ക് എത്രത്തോളം പ്രിയപ്പെട്ടവരാണെന്ന് വ്യക്തമാക്കുന്നതാണ്. മൂത്തമകളായ ഇസ പിതാവിന്റെ കഴുത്തിലൂടെ കൈയിട്ട് പിന്നിൽ ചേർന്ന് കിടക്കുകയാണ്.
അതേസമയം, ഇളയമകനായ തഹാൻ കഴുത്തിലൂടെ കൈയിട്ട് നെഞ്ചോട് ചേർന്നു കിടക്കുകയാണ്. കറുപ്പ് പാൻ്സും ടീ ഷർട്ടുമാണ് ടൊവിനോയുടെ വേഷം. മക്കളെ ചേർത്തു പിടിച്ചതിന്റെ സന്തോഷം താരത്തിന്റെ മുഖത്തും പിതാവിനെ കെട്ടിപ്പിടിച്ച് നിൽക്കുന്നതിന്റെ ആഹ്ളാദം മക്കളുടെ മുഖത്തും കാണാവുന്നതാണ്. ഭാര്യയ്ക്കും മക്കൾക്കും കുടുംബത്തിനും ഒപ്പമുള്ള ചിത്രങ്ങൾ ടൊവിനോ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ടൊവിനോ തോമസും ലിഡിയയും 2014 ൽ വിവാഹിതരായത്. ഇസ, തഹാൻ എന്നിവരാണ് മക്കൾ.
















