ഡൊമിനിക് അരുണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ലോക: ചാപ്റ്റര്‍ 1 ചന്ദ്ര. മികച്ച പ്രേക്ഷ അഭിപ്രായത്തോടുകൂടി സിനിമ ബോക്‌സ ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. ഇപ്പോഴിതാ ലോകയുടെ ക്യാമറപേഴ്സണ്‍ നിമിഷ് രവിക്ക് അഭിനന്ദവുമായി എത്തിയിരിക്കുകയാണ് നടി അഹാന കൃഷ്ണ. സംവിധായകന്‍ ഡൊമിനിക് അരുണിനൊപ്പം ലോകയ്ക്കായി കഠിനാന്വാനമാണ് നിമിഷ് രവി നടത്തിയത് എന്ന് അഹാന പറയുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു അഹാനയുടെ പ്രതികരണം.
അഹാനയുടെ കുറിപ്പ് ഇങ്ങനെ……
‘ഇത് നിങ്ങള്‍ക്കുള്ളതാണ് ‘നിം’. ഒരു മുഴുവന്‍ ദിവസത്തെ ഷൂട്ട് തീരുമ്പോഴേക്കും ആരായാലും വല്ലാതെ ക്ഷീണിച്ച് പോകും. പക്ഷെ ഈ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, മറ്റ് സിനിമകളുടെ ഷൂട്ടിങ് തിരക്കുകള്‍ക്കിടയിലെല്ലാം, എല്ലാ ദിവസവും ഡൊമിനിക്കിനെ വിളിച്ച് നീ ലോകയെ കുറിച്ച് ചോദിക്കുമായിരുന്നു. ഡൊമിനിക്കും നീയും ചേര്‍ന്നൊരുക്കുന്ന ലോകയ്ക്കായി അത്രമേല്‍ ആത്മാര്‍ത്ഥമായാണ് നിങ്ങള്‍ നിന്നത്. ഒരു സിനിമാട്ടോഗ്രഫര്‍ക്കും അപ്പുറമാണ് ലോകയ്ക്കായി നീ പ്രവര്‍ത്തിച്ചത്. ലോകയുടെ ഇന്ന് കാണുന്ന വിജയത്തിലെ പ്രധാന കാരണങ്ങളിലൊന്ന് അത് തന്നെയാണ്. നീയില്ലാതെ ഇതൊരിക്കൊലും സംഭവിക്കില്ലായിരുന്നു.
സിനിമയില്‍ വന്ന ആദ്യ നാള്‍ മുതല്‍ തന്നെ മികച്ചതും അര്‍ത്ഥവത്തുമായി സിനിമകള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോട് ഏറ്റവും സത്യസന്ധമായും ആത്മാര്‍ത്ഥമായും ചേര്‍ന്നുനിന്ന വ്യക്തിയാണ് നീ. ഐ ആം സോ പ്രൗഡ് ഓഫ് യു.’

അതെസമയം ലോക തിയേറ്ററുകളില്‍ വലിയ വിജയം നേടി മുന്നേറുകയാണ്. 275 കോടിയ്ക്ക് മുകളില്‍ ചിത്രം നേടിയെന്ന് നിര്‍മാതാക്കളായ വേഫേറര്‍ ഫിലിംസ് തന്നെ ഔദ്യോഗികമായി അറിയിച്ചിരുന്നു. ഓഗസ്റ്റ് 28ന് ഓണം റിലീസായി എത്തിയ ചിത്രത്തിന് ഇപ്പോഴും മികച്ച സീറ്റിങ് കപ്പാസിറ്റി നേടാനാകുന്നുണ്ട്.
















