ഷാർജ എമിറേറ്റിലെ രാജകുടുംബാംഗം ശൈഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി നിര്യാതനായി. ഷാർജ ഭരണാധികാരിയും സുപ്രീംകൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഈ വാർത്ത പുറത്തുവിട്ടത്. എമിറേറ്റിൽ ഇന്ന് ചൊവ്വാഴ്ച മുതൽ മൂന്നുദിവസം ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഷാർജയിലെ കിങ് ഫൈസൽ പള്ളിയിൽ മയ്യിത്ത് നമസ്കാരവും തുടർന്ന് അൽ ജാബിൽ ഖബർസ്ഥാനിൽ ഖബറടക്കവും നടന്നു.
STORY HIGHLIGHT: sharjah royal family member passes away
















