പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം നിവിന്‍ പോളിയെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സര്‍വ്വം മായ’. ഇപ്പോഴിതാ ഹൊറര്‍ കോമഡി ഴോണറില്‍ ഒരുങ്ങുന്ന ഈ സിനിമയുടെ റിലീസ് തീയതി പുറത്തുവന്നിരിക്കുകയാണ്. ഡിസംബര്‍ 25 ന് ക്രിസ്മസ് റിലീസ് ആയി സര്‍വ്വം മായ തിയേറ്ററുകളില്‍ എത്തും.
സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് സിനിമ കേരളത്തില്‍ വിതരണം ചെയ്യുന്നത്. എ പി ഇന്റര്‍നാഷണല്‍ ആണ് റസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റിന്റെ അവകാശം നേടിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രം തിയേറ്ററില്‍ എത്തിക്കാന്‍ ഒരുങ്ങുന്നത് ഹോം സ്‌ക്രീന്‍ എന്റര്‍ടൈന്‍മെന്റ് ആണ്. ഒരിടവേളയ്ക്ക് ശേഷം അജു വര്‍ഗീസ്-നിവിന്‍ പോളി കോമ്പോ ഒരുമിക്കുന്ന സിനിമയാണ് സര്‍വ്വം മായ.
സിനിമയുടെ രചനയും എഡിറ്റിങ്ങും അഖില്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. ഫയര്‍ ഫ്‌ലൈ ഫിലിംസിന്റെ ബാനറില്‍ അജയ്യ കുമാറും രാജീവ് മേനോനും ചേര്‍ന്നാണ് നിര്‍മാണം. ശരണ്‍ വേലായുധനാണ് സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുന്നത്. ജസ്റ്റിന്‍ പ്രഭാകറാണ് സിനിമയ്ക്ക് സംഗീതം നിര്‍വഹിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ രാജീവന്‍, കോസ്റ്റ്യൂംസ് സമീറ സനീഷ്, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ബിജു തോമസ്. ജനാര്‍ദ്ദനന്‍, പ്രീതി മുകുന്ദന്‍, അല്‍ത്താഫ് സലിം എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍.
















