മലയാള സിനിമയുടെ കാരണവർ ആയ മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മെഗാസ്റ്റാർ മമ്മൂട്ടി. ‘എന്റെ സൂപ്പർസ്റ്റാറിനു പിറന്നാള്‍ ആശംസകൾ’ എന്ന കുറിപ്പോടെയാണ് അദ്ദേഹം ആശംസ പങ്കുവെച്ചത്.
https://www.facebook.com/Mammootty/posts/1364417865048211?ref=embed_post
സിനിമയിൽ വരുന്നതിനു മുമ്പ് മമ്മൂട്ടി ഏറെ ആരാധിച്ചിരുന്ന നടനാണ് മധു എന്ന് പല അഭിമുഖങ്ങളിലും മമ്മൂട്ടി തുറന്നുപറഞ്ഞിട്ടുണ്ട്. ജീവിതത്തിൽ താൻ കണ്ട ഒരേയൊരു സൂപ്പർസ്റ്റാർ മധുവാണെന്നും കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ വിലാസത്തിലേക്ക് കത്തെഴുതി അയച്ചിട്ടുണ്ടെന്നും മമ്മൂട്ടി തന്‍റെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.
മലയാളത്തിന്‍റെ പ്രിയ നടന് മറ്റ് താരങ്ങളും പിറന്നാൾ ആശംസകൾ തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. മധുവിന്‍റെ 92ാം പിറന്നാളാണിത്. മുഖ്യമന്ത്രി പിണറായി വിജയനും ആശംസകൾ നേർന്നിട്ടുണഅട്. തലമുറകളുടെ ഹൃദയത്തിൽ ഇടം നേടിയ മലയാള സിനിമയുടെ മഹാരഥൻ പ്രിയപ്പെട്ട മധുവിന് ജന്മദിനാശംസകൾ എന്നാണ് മുഖ്യമന്ത്രി കുറിച്ചത്.
















