ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിലെ ഏറ്റവും പ്രായം കുറഞ്ഞ മല്‍സരാര്‍ത്ഥിയാണ് റെന ഫാത്തിമ. കഴിഞ്ഞ ദിവസമാണ് റെന ഷോയില്‍ നിന്നും എവിക്ട് ആയത്. ഇപ്പോഴിതാ പുറത്തിറങ്ങിയതിനു ശേഷം കാമുകന്‍ ആലിബ്, റെനക്കൊപ്പം പങ്കുവെച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
”എന്റെ കള്ളിപ്പൂങ്കുയില്‍ തിരിച്ചെത്തി, മസ്താനീ സുഖമല്ലേ”, എന്ന ക്യാപ്ഷനോടെയാണ് ആലിബ് റെനക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. പുറത്തിറങ്ങുമ്പോള്‍ ആലിബും കുടുംബവും നിന്നെ അംഗീകരിക്കില്ലെന്നും റെനയെ ഉപേക്ഷിക്കും എന്ന് ബിഗ്‌ബോസ് ഹൗസിനുള്ളില്‍ വെച്ച് മസ്താനി റെനയോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ റെന ഒരുപാട് കരയുകയും ചെയ്തിരുന്നു. അപ്പോഴൊന്നും പ്രതികരിക്കാതിരുന്ന ആലിബ്, റെന പുറത്തിറങ്ങിയതിന് ശേഷമാണ് ഒറ്റ വാക്കില്‍ മസ്താനിക്കുള്ള മറുപടിയുമായി എത്തിയത്.
View this post on Instagram
അതെസമയം കോഴിക്കോട് സ്വദേശിയായ റെന എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു റിയാക്ഷന്‍ വീഡിയോ ചെയ്യുന്നത്. അപ്രതീക്ഷിതമായി ആ വീഡിയോ തരംഗമാകുകയായിരുന്നു. ഫാഷണ്‍ വ്ളോഗുകളും ഡെയിലി വ്ളോഗുകളുമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നതിനിടെയാണ് റെനക്ക് ബിഗ്‌ബോസില്‍ നിന്നുമുള്ള വിളിയെത്തുന്നത്.
















