മലയാള സിനിമയില്‍ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ നേടിയ നടിയാണ് അഹാന കൃഷ്ണ. അരുണ്‍ ഡൊമിനിക് സംവിധാനം ചെയ്ത ലോക ചാപ്റ്റര്‍-1 ചന്ദ്രയില്‍ അഹാന കൃഷ്ണയുടെ കാമിയോ വേഷം അടുത്ത ചാപ്റ്ററിലേക്കുള്ള പരിചയപ്പെടുത്തലാവുമോ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. ഇപ്പോഴിതാ ‘ലോകയില്‍ ഒരു ഗംഭീര റോള്‍ ചെയ്തല്ലോ?’ എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട് ‘ഗംഭീരമോ’യെന്ന അഹാനയുടെ മറുപടി ശ്രദ്ധ നേടുകയാണ്.
ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ഉണ്ടാവില്ലേയെന്ന ചോദ്യത്തിന് ‘ഉണ്ടാവുമായിരിക്കണം’ എന്ന മറുപടി നടിയുടെ ആരാധകരെ പ്രതീക്ഷയിലാക്കി. രണ്ടാം ചാപ്റ്റര്‍ ചാത്തന്മാരുടെ കഥയുമായി എത്തുമ്പോള്‍ അതില്‍ നായകനായി എത്തുന്നത് ടോവിനോ തോമസ്. ചാത്തന്മാരുടെ കഥയില്‍ അഹാന എത്തുമോയെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു വീഡിയോയ്ക്ക് താഴേ വരുന്ന കമന്റുകള്‍.
ഷൈന്‍ ടോം ചാക്കോ നായകനായി എത്തിയ അടിയാണ് അവസാനമായി അഹാനയുടേതായി തിയേറ്റര്‍ റിലീസ് ചെയ്ത ചിത്രം. അഭിനയത്തോടൊപ്പം സോഷ്യല്‍ മീഡിയയില്‍ സജീവതാരമായ അഹാനയ്ക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ട്. അഹാന കൃഷ്‌നയുടെ യൂട്യൂബ് ചാനലില്‍ പത്തു ലക്ഷത്തില്‍ പരം സബ്‌സ്‌ക്രൈബേഴ്സുണ്ട്.
വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് ലോക നിര്‍മ്മിച്ചത്. അരുണ്‍ ഡൊമിനിക് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് അഭിനേത്രി കൂടിയായി ശാന്തി ബാലചന്ദ്രനാണ്.
















