റിലീസ് ചെയ്ത് ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ഏറ്റവും കൂടുതല്‍ ഷെയര്‍ ചെയ്യപ്പെട്ട ട്രെയിലര്‍ എന്ന പേര് സ്വന്തമാക്കി കാന്താര. മണിക്കൂറുകള്‍ക്കകം തന്നെ മില്യണിലധികം കാഴ്ചക്കാരെയാണ് ട്രെയിലര്‍ സ്വന്തമാക്കിയിരിക്കുന്നത്. വന്‍ ദൃശ്യവിരുന്ന് സമ്മാനിച്ച കാന്താര ചാപ്റ്റര്‍ 1 ട്രെയിലര്‍ കഴിഞ്ഞ ദിവസം ആയിരുന്നു റിലീസ് ചെയ്തത്. ട്രെയിലറിന്റെ മലയാളം വേര്‍ഷന്‍ പുറത്തിറക്കിയത് പൃഥ്വിരാജ് സുകുമാരന്‍ ആയിരുന്നു. പൃഥിരാജിന്റെ ഉടമസ്ഥതയിലുളള പ്രൊഡക്ഷന്‍ കമ്പനിയാണ് സിനിമ കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്. ചിത്രം ഒക്ടോബര്‍ 2ന് തിയറ്ററുകളില്‍ എത്തും.
പ്രതീക്ഷിച്ചതുപോലെ തന്നെ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്ന പ്രേക്ഷകരില്‍ ആകാംക്ഷ ഉണര്‍ത്തുന്ന ട്രെയിലര്‍ ആണ് ഹോംബാലെ ഫിലിംസ് സമ്മാനിച്ചത്. തെന്നിന്ത്യന്‍ താരസുന്ദരി രുക്മണി വസന്തും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിന്റെ സ്വന്തം ജയറാമും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അജനീഷ് ലോക്‌നാഥ് ആണ്.
കാന്താരയില്‍ ഋഷഭ് ഷെട്ടി അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ ഭൂതക്കോലം കെട്ടുന്ന പിതാവിന്റെ കഥയായിരിക്കും കാന്താര ചാപ്റ്റര്‍ 1 -ല്‍ പറയുക എന്ന് നേരത്തെയും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇത് അക്ഷരാര്‍ത്ഥത്തില്‍ ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്തിറങ്ങിയ ട്രെയിലര്‍. ദൃശ്യാവിഷ്‌കരണവും,സംഗീതവും, ഗംഭീര പ്രകടനങ്ങളും കൊണ്ട് ചിത്രം പ്രേക്ഷകമനം കവരുമെന്ന സൂചന തന്നെയാണ് ട്രെയിലര്‍ നല്‍കുന്നത്.
കാന്താരയുടെ ഒന്നാം ഭാഗം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. പിന്നീട് ഈ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു പതിപ്പുകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കുകയും, അവയെല്ലാം തന്നെ ബോക്‌സ്ഓഫീസില്‍ മികച്ച കളക്ഷനുകള്‍ നേടുകയും ചെയ്തു. ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാന്താര ചാപ്റ്റര്‍ 1ന്റെ പ്രൊഡ്യൂസര്‍ വിജയ് കിരഗണ്ടുര്‍ ആണ്.
















