ഇന്ത്യന്‍ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ച മോഹന്‍ലാലിനെ പ്രശംസിച്ച് ആന്റണി പെരുമ്പാവൂര്‍. മോഹന്‍ലാലിനൊപ്പമുളള ചിത്രം പങ്കുവെച്ചു കൊണ്ടാണ് ആന്റണി പെരുമ്പാവൂരിന്റെ കുറിപ്പ്.
ആന്റണി പെരുമ്പാവൂരിന്റെ കുറിപ്പ് ഇങ്ങനെ……..
‘വാക്കുകള്‍ക്ക് അതീതമായ നിമിഷം. ലാല്‍ സാറിന് ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിക്കുന്നത്, എന്റെ കണ്‍മുന്നില്‍ ഒരു സ്വപ്നം വികസിക്കുന്നത് പോലെയാണ്. ഒരു ആരാധകന്‍ എന്ന നിലയില്‍ നിന്ന്, ഈ സിനിമാ യാത്രയില്‍ അദ്ദേഹത്തിന്റെ അരികിലൂടെ നടക്കുന്നതുവരെ, അദ്ദേഹത്തിന്റെ കഠിനാധ്വാനവും വിനയവും കലയോടുള്ള സ്‌നേഹവും ദിവസവും കണ്ടൊരാളാണ് ഞാന്‍. ഈ ബഹുമതി വെറുമൊരു അവാര്‍ഡ് മാത്രമല്ല, സിനിമയ്ക്കും അദ്ദേഹത്തെ ആരാധിക്കുന്ന ജനലക്ഷങ്ങളുടെ ഹൃദയത്തിനും വേണ്ടി സമര്‍പ്പിച്ച ജീവിതത്തിന്റെ കഥയാണ്. പ്രിയപ്പെട്ട ലാല്‍ സാര്‍..വളരെയധികം അഭിമാനിക്കുന്നു. നന്ദിയുള്ളവനും അനുഗ്രഹീതനുമാണ്. ദൈവത്തിന്റെ സ്വന്തം നാടിന്റെ എക്കാലത്തെയും അഭിമാനം’.
ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ വച്ച് നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാലിന് സമ്മാനിച്ചത്. ഭാര്യ സുചിത്രയും മോഹന്‍ലാലിന് ഒപ്പമുണ്ടായിരുന്നു. മലയാളത്തിന് ലഭിക്കുന്ന രണ്ടാമത്തെ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരമാണിത്. 2004ല്‍ അടൂര്‍ ഗോപാലകൃഷ്ണന് പുരസ്‌കാരം ലഭിച്ചിരുന്നു.
















