ജോർജുകുട്ടിയും കുടുംബവും മലയാള സിനിമയുടെ സ്വന്തമാണ്. ദൃശ്യം 1,2 ഭാഗങ്ങൾക്ക് ശേഷം ഇപ്പോഴിതാ മൂന്നാം ഭാഗമെത്തുകയാണ്.
എക്കാലവും ഹിറ്റായ ചിത്രത്തിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് തുറന്ന് പറയുകയാണ് സംവിധായകൻ ജീത്തു ജോസഫ്. മൂന്നാം ഭാഗം പ്രേക്ഷകർ സ്വീകരിച്ചാൽ ഉറപ്പായും നാലാം ഭാഗമുണ്ടെന്നും അദ്ദേഹം പറയുന്നു. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ജീത്തു ജോസഫ് പറയുന്നു:
ആദ്യം മൂന്നാം ഭാഗം കഴിയട്ടെ. ചിത്രം പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്നു നോക്കട്ടെ. അവരുടെ പ്രതികരണം അനുസരിച്ചായിരിക്കും ബാക്കി കാര്യങ്ങൾ. നേരത്തെ പറഞ്ഞതുപോലെ നല്ലൊരു സന്ദർഭം കിട്ടിയാൽ, കഥ മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചാൽ നാലാം ഭാഗത്തിനുള്ള സാധ്യതയും തള്ളാനാവില്ല.
content highlight: Jeethu Joseph
















