എംഎസ് സുബ്ബലക്ഷ്മി, കലൈ മാമണി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് തമിഴ്‌നാട്. 2021, 2022, 2023 വര്‍ഷങ്ങള്‍ക്കുള്ള കലൈമാമണി പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മലയാളികളുടെ ദാസേട്ടന്‍ കെ.ജെ. യേശുദാസിനാണ് എംഎസ് സുബ്ബലക്ഷ്മി പുരസ്‌കാരം. സംഗീതത്തിനുള്ള സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്.
2021 ലെ കലൈ മാമണി പുരസ്‌കാരം അഭിനേതാക്കളായ സായ് പല്ലവി, എസ്‌ജെ സൂര്യ, സംവിധായകന്‍ ലിങ്കുസാമി, സെറ്റ് ഡിസൈനര്‍ എം ജയകുമാര്‍, സ്റ്റണ്ട് കൊറിയോഗ്രാഫര്‍ സൂപ്പര്‍ സുബ്ബരായന്‍ എന്നിവര്‍ക്കും ടെലിവിഷന്‍ താരം പികെ കമലേഷിനുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
content highlight: Yeshudas
















