ധ്യാന്‍ ശ്രീനിവാസന്‍,ലുക്ക്മാന്‍ അവറാന്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി മുഹഷിന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘വള’. ഇപ്പോഴിതാ ചിത്രം മികച്ച പ്രേക്ഷക പിന്തുണയോടുകൂടെ തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ത്രില്ലിംഗ് ആയ ഒരു ഫണ്‍ – ഫാമിലി എന്റര്‍ടെയ്‌നര്‍ ആണ് ചിത്രം എന്നാണ് സിനിമ കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
ഉണ്ട, പുഴു തുടങ്ങിയ സിനിമലക്ക് തൂലിക ചലിപ്പിച്ച ഹര്‍ഷാദാണ് വളയുടെ തിരക്കഥ അണിയിച്ചൊരുക്കിയിരിക്കുന്നത്. വളരെ മികച്ച രീതിയില്‍ ആണ് ഇരുവരും ചേര്‍ന്ന് ഈ സിനിമയെ സമീപിച്ചിരിക്കുന്നത് എന്നാണ് തീയേറ്ററുകളില്‍ നിന്നും ലഭിക്കുന്ന പ്രേക്ഷക പിന്തുണ സൂചിപ്പിക്കുന്നത്. പ്രേക്ഷകരെ ഒരു മിനിറ്റ് പോലും മടുപ്പിക്കാത്ത ചടുലമായ താളം ആണ് ചിത്രത്തിന്റേത് എന്നാണ് നിരൂപകര്‍ പറയുന്നത്.
ധ്യാന്‍ ശ്രീനിവാസനും ലുക്മാനും ആണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ഇരുവരുടെയും കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ ആണ് അവര്‍ കാഴ്ച വെച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. രവീണ രവിയും, ശീതള്‍ ജോസഫും, ധ്യാനിന്റേയും ലുക്മാന്റേയും ഭാര്യമാരുടെ വേഷങ്ങള്‍ ഭംഗി ആയി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
വിജയരാഘവന്റേയും ശാന്തികൃഷ്ണയുടേയും പ്രകടനം അതി ഗംഭീരം എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. അബു സലീം, അര്‍ജുന്‍ രാധാകൃഷ്ണന്‍, നവാസ് വള്ളിക്കുന്ന്, ഷാഫി കൊല്ലം, യൂസുഫ് ഭായ്, ഗോകുലന്‍ തുടങ്ങി നിരവധി താരങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ട്.
സംഗീതസംവിധായകന്‍ ഗോവിന്ദ് വസന്ത ശ്രദ്ധേയമായൊരു കഥാപാത്രമായി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. പതിവ് ക്ലീഷേകളില്‍ നിന്നും വ്യത്യസ്തമായൊരു പ്രതിനായക വേഷമാണ് ഗോവിന്ദ് വസന്ത കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ മൂഡിനോട് ചേര്‍ന്ന രീതിയില്‍ ആണ് അഫ്നാസ് വി യുടെ ഛായാഗ്രഹണവും സിദ്ദിഖ് ഹൈദറിന്റെ എഡിറ്റിംഗും ഗോവിന്ദ് വസന്തയുടെ സംഗീതവും. ചിത്രത്തിലെ പാട്ടുകള്‍ക്ക് എല്ലാം മികച്ച അഭിപ്രായം ആണ് ലഭിച്ചിരിക്കുന്നത്. ഫെയര്‍ബെ ഫിലിംസ് നിര്‍മ്മിച്ച വളയുടെ വിതരണം നിര്‍വഹിച്ചിരിക്കുന്നത് വേഫറര്‍ ഫിലിംസ് ആണ്.
















