കല്‍ക്കട്ടയിലെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നാണ് ദുര്‍ഗപൂജ. എല്ലാവര്‍ഷവും നവരാത്രി കാലത്താണ് ദുര്‍ഗപൂജ നടക്കുന്നത്. ജാതിമത വ്യത്യാസമില്ലാതെയാണ് ആഘോഷം നടത്തുന്നത്. നഗരവാസികളുടെ ഐക്യവും സാഹോദര്യവും പ്രകടമാകുന്ന സന്ദര്‍ഭങ്ങളാണിത്.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഉത്സവങ്ങളിൽ ഒന്നാണിത്. നാടും നഗരവും പൂജയ്ക്കായി ഒരുങ്ങും.
ഹിമാലയത്തിലെ തന്റെ വീട്ടിൽ നിന്ന് ദേവിയുടെ വാർഷിക സന്ദർശനം ആഘോഷിക്കുന്ന ആഘോഷമാണ് ദുർഗ്ഗാ പൂജ, ബംഗാളി കുടുംബങ്ങൾക്ക് ഇത് ഒരു ഉത്സവ സമയമാണ്. ക്രിസ്മസ് അല്ലെങ്കിൽ ദീപാവലി പോലെ, ഉത്സവത്തിന്റെ അഞ്ച് ദിവസങ്ങളിൽ ഒരുമിച്ച് സമയം ചെലവഴിക്കാനും, പുതിയ വസ്ത്രങ്ങൾ ധരിക്കാനും, പ്രാദേശിക വിഭവങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ ആസ്വദിക്കാനും, പൂജകളിൽ പങ്കെടുക്കാനും കുടുംബാംഗങ്ങൾ വീട്ടിലേക്ക് ഒഴുകിയെത്തുന്നു. കൊൽക്കത്ത നഗരത്തെ അക്ഷരാർത്ഥത്തിൽ കീഴടക്കുന്ന ഒരു പൊതു പരിപാടി കൂടിയാണിത്, വിദേശികൾ, വിനോദസഞ്ചാരികൾ, എല്ലാം ഈ സമയത്ത് കൽക്കത്തയിൽ എത്തും
ദുർഗ്ഗാ പൂജ രാത്രി മുഴുവൻ നീണ്ടുനിൽക്കും.നവരാത്രി ആഘോഷവേളയിൽ ദുർഗാദേവിയുടെ എല്ലാ ക്ഷേത്രങ്ങളും മനോഹരങ്ങളായ പൂക്കൾ, ഇലകൾ എന്നിവ കൊണ്ട് അലങ്കരിക്കുന്നു. ദുർഗ ദേവിയെ സർവാഭരണവിഭൂഷിതയായി ഒരുക്കുന്നു. ചൈതന്യം തുളുമ്പുന്ന വിഗ്രഹംആരെയും വിസ്മയിപ്പിക്കുന്ന കാഴ്ചയാണ്. സംഗീതത്തിന്റേയും സൗരഭ്യത്തിന്റേയും ഭക്തിയുടേയും മാസ്മരികലോകം തന്നെ സൃഷ്ടിക്കും ഈ ദിനങ്ങൾ.നഗരവീഥികള്‍ വർണശബളമായ പ്രകാശം ചൊരിഞ്ഞ് ഉൽസവലഹരിയിലാകുന്നു. ഇൗ ദിവസങ്ങളിൽ ഇവിടെ എത്തിയാൽ സഞ്ചാരികള്‍ക്ക് മനംനിറച്ച് കാഴ്ചകൾ ആസ്വദിക്കാം. കൂടാതെ ധാരാളം വിഭവങ്ങളും മധുര പലഹാരങ്ങളും അതിഥികൾക്കായി ഒരിക്കിയിരിക്കും
















