ഷറഫുദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷറഫുദീന്‍ നിര്‍മ്മിക്കുന്ന ചിത്രം ‘പെറ്റ് ഡിറ്റക്ടീവ്’ റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ തീം സോങ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ‘ലാ..ലാ..ലാ’ എന്ന വരികളോടെ തുടങ്ങുന്ന ഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത്. അദ്രീ ജോ വരികള്‍ രചിച്ച ഈ ഗാനം ആലപിച്ചത് സുരൂര്‍ മുസ്തഫയാണ്. സംഗീത സംവിധായകനായ രാജേഷ് മുരുകേശനും ഗാനത്തിന് ശബ്ദം നല്‍കിയിട്ടുണ്ട്.
ഒരു പക്കാ ഫണ്‍ ഫാമിലി എന്റര്‍ടെയിനര്‍ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഈ ഗാനവും ഇതുവരെ പുറത്ത് വന്ന ചിത്രത്തിലെ ഓരോ പ്രോമോ കണ്ടന്റുകളും സൂചിപ്പിക്കുന്നത്. ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ്. ഷറഫുദ്ദീന്, അനുപമ പരമേശ്വരന് എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. സംവിധായകന് പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേര്‍ന്നാണ് ചിത്രം രചിച്ചത്. ഗോകുലം മൂവീസിനു വേണ്ടി ചിത്രത്തിന്റെ തിയേറ്റര്‍ ഡിസ്ട്രിബൂഷന്‍ നടത്തുന്നത് ഡ്രീം ബിഗ് ഫിലിംസ്.
തിങ്ക് മ്യൂസിക് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. രാജേഷ് മുരുകേശന് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രന് ആണ്. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകന് എന്ന നിലയില്‍ ശ്രദ്ധ നേടിയ അഭിനവ് സുന്ദര്‍ നായകാണ് ഈ ചിത്രത്തിന്റെ എഡിറ്റര്‍.
View this post on Instagram
കോ പ്രൊഡ്യൂസേഴ്സ് – ബൈജു ഗോപാലന്, വി. സി. പ്രവീണ്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – കൃഷ്ണമൂര്‍ത്തി,പ്രൊഡക്ഷന്‍ ഡിസൈനെര്‍ – ദീനോ ശങ്കര്‍, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ജയ് വിഷ്ണു, കോസ്റ്റ്യൂം ഡിസൈനര്‍ – ഗായത്രി കിഷോര്‍, മേക്കപ്പ്- റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – രാജേഷ് അടൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് – പ്രണവ് മോഹന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ ഹെഡ് – വിജയ് സുരേഷ്, ലൈന്‍ പ്രൊഡ്യൂസര്‍ – ജിജോ കെ ജോയ്, സംഘട്ടനം – മഹേഷ് മാത്യു, വരികള്‍ – അധ്രി ജോയ്, ശബരീഷ് വര്‍മ്മ, വിഎഫ്എക്സ് – 3 ഡോര്‍സ് , കളറിസ്റ്റ് – ശ്രീക് വാര്യര്‍, ഡിഐ – കളര്‍ പ്ലാനറ്റ്, ഫിനാന്‍സ് കണ്ട്രോളര് – ബിബിന്‍ സേവ്യര്‍, സ്റ്റില്‍സ് – റിഷാജ് മൊഹമ്മദ്, അജിത് മേനോന്, പ്രോമോ സ്റ്റില്‍സ് – രോഹിത് കെ സുരേഷ്, പി ആര് ഒ ആന്‍ഡ് മാര്‍ക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, പബ്ലിസിറ്റി ഡിസൈന്‍ – എയിസ്തെറ്റിക് കുഞ്ഞമ്മ, ടൈറ്റില്‍ ഡിസൈന്‍ – ട്യൂണി ജോണ്‍.
















