സംസ്ഥാനത്ത് അശരണരായ രോഗികളെയും കൊണ്ട് ജീവന്‍മരണപ്പാച്ചില്‍ നടത്തുന്ന കനിവ് 108 ആംബുലന്‍സുകള്‍ ആറു വര്‍ഷം കൊണ്ട് ഓടിയത് 11.82 ലക്ഷം ട്രിപ്പുകള്‍. സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര ട്രോമ കെയര്‍ പദ്ധതിയുടെ ഭാഗമായി 2019 സെപ്റ്റംബര്‍ 25നാണ് നിരത്തുകളില്‍ കനിവ് 108 ആംബുലന്‍സുകളുടെ സേവനം ലഭ്യമാക്കിയത്. 6 വര്‍ഷം പിന്നിടുമ്പോള്‍ ജീവനും കൊണ്ടോടിയ ദൂരവും രക്ഷപ്പെടുത്തിയ ജീവനുകളും എത്രയോ എണ്ണമാണ്. വിവിധ തരം രോഗബാധയേറ്റവര്‍, ആക്‌സിഡന്റില്‍ മരണത്തെ മുഖാമുഖം കണ്ടവര്‍, പ്രസവ വേദനയാല്‍ പുളഞ്ഞവര്‍, ആശയും ആശ്രവും ഇല്ലാതെ ഒറ്റപ്പെട്ടു പോയ രോഗികള്‍ അങ്ങനെ എണ്ണിയാല്‍ തീരാത്ത കഥകളുണ്ട് കനിവുള്ള 108 ആംബുലന്‍സുകള്‍ക്കു പിന്നില്‍.
സംസ്ഥാന സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും ജീവന്‍രക്ഷാ പദ്ധതികളില്‍ ഏറ്റവും പ്രധാനമേറിയ ഒന്നാണ് ഇത്. നിരത്തുകളില്‍ കാവല്‍ക്കാരെപ്പോലെ നില്‍ക്കുന്ന ഇവരുടെ സേവനം എത്രയോ മഹത്തരമാണ്. 316 ആംബുലന്‍സുകളും 1300 ജീവനക്കാരും സര്‍വ്വ സജ്ജമായി 24 മണിക്കൂറും കേരളത്തിലുണ്ട്. ഇഴര്‍ നടത്തിയ ട്രിപ്പുകളുടെ(യാത്രകളുടെ) എണ്ണം തന്നെ ജീവന്റെ നീളമായി കരുതാം. കോവിഡ് അനുബന്ധ ട്രിപ്പുകള്‍ കഴിഞ്ഞാല്‍ ഹൃദ് രോഗ സംബന്ധമായ അത്യാഹിതങ്ങളില്‍ വൈദ്യസഹായം എത്തിച്ച ട്രിപ്പുകള്‍ ആണ് അധികവും. 1,45,964 ട്രിപ്പുകളാണ് ഈ വിധത്തില്‍ കനിവ് 108 ആംബുലന്‍സുകള്‍ ഓടിയത്.
1,11,172 ട്രിപ്പുകള്‍ ശ്വാസകോശ സംബന്ധമായ അത്യാഹിതങ്ങളില്‍ വൈദ്യ സഹായം നല്‍കുവാനും, 1,01,154 ട്രിപ്പുകള്‍ വാഹനാപകടങ്ങളില്‍ വൈദ്യ സഹായം നല്‍കുവാനും 1,03,093 ട്രിപ്പുകള്‍ മറ്റ് അപകടങ്ങളില്‍ വൈദ്യ സഹായം നല്‍കുവാനും 108 ആംബുലന്‍സുകള്‍ ഓടി. 29,053 ട്രിപ്പുകള്‍ ഗര്‍ഭ സംബന്ധമായ അത്യാഹിതങ്ങളില്‍ വൈദ്യ സഹായം നല്‍കുവാനും 26,206 ട്രിപ്പുകള്‍ വിഷബാധ ഏറ്റ അത്യാഹിതങ്ങളില്‍ വൈദ്യ സഹായം നല്‍കുവാനും കനിവ് 108 ആംബുലന്‍സുകള്‍ ഓടി. ഇത് കൂടാതെ പക്ഷാഘാതം, ജെന്നി ഉള്‍പ്പടെയുള്ള വിവിധ അത്യാഹിതങ്ങളില്‍ വൈദ്യ സഹായം എത്തിക്കാന്‍ കനിവ് 108 ആംബുലന്‍സുകള്‍ക്ക് സാധിച്ചു.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും അധികം ട്രിപ്പുകള്‍ കനിവ് 108 ആംബുലന്‍സുകള്‍ ഓടിയത്. ആറു വര്‍ഷത്തിനിടയില്‍ 1,84,557 ട്രിപ്പുകള്‍ ആണ് തലസ്ഥാനത്ത് കനിവ് 108 ആംബുലന്‍സുകള്‍ ഓടിയത്. കൊല്ലം 86,010, പത്തനംതിട്ട 60,664, ആലപ്പുഴ 1,00,167, കോട്ടയം 70,521, ഇടുക്കി 34,329, എറണാകുളം 1,13,406, തൃശ്ശൂര്‍ 99,945, പാലക്കാട് 99,467, മലപ്പുറം 84,744, കോഴിക്കോട് 89,046, വയനാട് 39,258, കണ്ണൂര്‍ 73,300, കാസര്‍ഗോഡ് 47,171 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ കനിവ് 108 ആംബുലന്‍സുകള്‍ ഓടിയ ട്രിപ്പുകളുടെ എണ്ണം. ഇതുവരെ കോവിഡ് രോഗബാധിതരായ 3 പേരുടെ ഉള്‍പ്പടെ 130 പേരുടെ പ്രസവങ്ങള്‍ കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ സംസ്ഥാനത്ത് നടന്നിട്ടുണ്ട്.
CONTENT HIGH LIGHTS; Six years of running with lives?: Kaniv 108 ambulances have made 11.82 lakh trips; 316 ambulances and 1300 staff are ready
















