മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സാന്നിധ്യം നേടിയെടുത്ത താരമാണ് മോനിഷ. മോനിഷയുടെ ഓരോ കഥാപാത്രങ്ങളും വളരെയധികം ശ്രദ്ധ നേടി തമിഴിലും നിരവധി സീരിയലുകളുടെ ഭാഗമായി മോനിഷ മാറിയിട്ടുണ്ട്. വലിയ സ്വീകാര്യതയാണ് തമിഴ് പ്രേക്ഷകർക്കിടയിലും താരത്തിന് ഉള്ളത് ഇപ്പോഴിതാ ശ്രദ്ധ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ച് ചില വിവരങ്ങളാണ്. തന്റെ ഓൺലൈൻ വസ്ത്ര വ്യാപാരശാലയിൽ തന്നെ നമ്പർ കണ്ട് അവിടേക്ക് വിളിച്ച ഒരു വ്യക്തി ചെയ്ത പ്രവർത്തിയെ കുറിച്ചാണ് മോനിഷ സോഷ്യൽ മീഡിയയിലൂടെ പറയുന്നത്
ഇയാൾ ചെയ്തത് വളരെ മോശമായ കാര്യമാണ് എന്നതുകൊണ്ട് തന്നെ ഈ വ്യക്തിയുടെ മൊബൈൽ നമ്പർ അടക്കം മോനിഷ പറയുന്നുണ്ട് സംസാരം കേൾക്കുമ്പോൾ തന്നെ മനസ്സിലാക്കാൻ സാധിക്കുന്നത് ഇയാൾക്ക് ഒരു 14 വയസ്സേ ഉള്ളൂ എന്നതാണ് ഇത്രയും ചെറിയ പ്രായമുള്ള ഒരാളാണ് ഇങ്ങനെ സംസാരിക്കുന്നത് ഫോൺ എടുത്ത ഉടനെ ചോദിച്ചത് ബ്രാ ഇട്ടിട്ടുണ്ടോ എന്നാണ് തന്നെ പോലുള്ള പല സീരിയൽ താരങ്ങളും വളരെയധികം ബുദ്ധിമുട്ടിയാണ് ഇത്തരത്തിലുള്ള ബിസിനസ്സുകളുമായി മുന്നോട്ട് പോകുന്നത് അതിനിടയിൽ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത് എന്നും മോനിഷ പറയുന്നു
14 വയസ്സുകാരനായ ഒരു വ്യക്തിയിൽ നിന്നും ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ വല്ലാത്ത വിഷമം ഉണ്ടാക്കുന്നു. അതുകൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടേണ്ടി വന്നത് ഇനി ആരും ഇത്തരത്തിലുള്ള പ്രവർത്തി ചെയ്യരുത് എന്നുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ഒരു പോസ്റ്റിന് പിന്നിലുള്ളത് എന്നും മോനിഷ വ്യക്തമാക്കുന്നുണ്ട്
















