വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഇന്ന് പുറത്തിറങ്ങിയ സിനിമയാണ് കരം. ആദ്യ ഷോകള്‍ പിന്നിടുമ്പോള്‍ സിനിമയ്ക്ക് സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. നായകനായി അഭിനയിച്ച നോബിള്‍ ബാബുവിന്റെ ആക്ഷന്‍ രംഗങ്ങള്‍ അടിപൊളിയാണെന്നും വിനീത് ഒരു ഗൗതം മേനോന്‍ സ്‌റ്റൈലില്‍ ആണ് കരം ഒരുക്കിയിരിക്കുന്നതെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.
#Karam Review :
An action thriller ruined by weak dialogues, mid performances and unexciting screenplay. The Thira-esque plot is not emotionally connecting either. The fun episodes in the latter half is taking away the thrill element. Had it been done by a few familiar faces,… pic.twitter.com/Zu3iCohVPi
— What The Fuss (@WhatTheFuss_) September 25, 2025
സ്‌റ്റൈലിഷ് രംഗങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കിയ ചിത്രത്തിന്റെ ടെക്‌നിക്കല്‍ വശങ്ങള്‍ വലിയ കൈയ്യടി അര്‍ഹിക്കുന്നുണ്ടെകിലും മ്യൂസിക് വിചാരിച്ച അത്ര പോരാ എന്നാണ് ചിലരുടെ അഭിപ്രായം. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിന് ശേഷം വിനീത് ട്രാക്ക് മാറ്റി ചെയ്ത സിനിമ ആയതിനാല്‍ പ്രതീക്ഷയ്ക്ക് ഒപ്പം എത്താന്‍ സാധിച്ചിട്ടില്ല എന്നാണ് ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ പറയുന്നത്. വരും ദിവസങ്ങളില്‍ ഈ പ്രേക്ഷകരുടെ പ്രതികരണം മാറാന്‍ സാധ്യതയുണ്ടെന്നാണ് സോഷ്യല്‍ മീഡിയയിലെ അഭിപ്രായം.
#Karam turns out to be a mediocre action-crime thriller from Vineeth Sreenivasan. Despite plenty of action sequences, the weak screenplay, missing thrill factor, and lack of emotional connect make it an Average watch. pic.twitter.com/NLjqxa37gJ
— ForumKeralam (@Forumkeralam2) September 25, 2025
#Karam Vineeth Sreenivasan’s Weakest Outing
The film suffers from a below-par script, and the direction fails to engage the audience. It often feels boring, with a story that we’ve already seen in multiple other films, and many portions reminded me of his only film Thira. While…
— MalayalamReview (@MalayalamReview) September 25, 2025
ജോമോന്‍ ടി. ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയില്‍ ഷാന്‍ റഹ്മാനാണ് സംഗീതം. തട്ടത്തിന്‍ മറയത്ത്, തിര, ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിനീതിനൊപ്പം ജോമോനും ഷാനും വീണ്ടും ഒരുമിക്കുന്ന ചിത്രമാണിത്.
രഞ്ജന്‍ എബ്രഹാമാണ് എഡിറ്റിങ്. ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാര്‍. മനോജ് കെ ജയന്‍, കലാഭവന്‍ ഷാജോണ്‍, ബാബുരാജ്, വിഷ്ണു ജി. വാരിയര്‍, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സിനിമയുടെ ഓവര്‍സീസ് വിതരണ അവകാശം ഫാര്‍സ് ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്.
















