മലയാള സിനിമയില്‍ ഏറെ ആരാധകരുളള നടനാണ് പൃഥ്വിരാജ്. കരിയറിന്റെ തുടക്കം മുതല്‍ തന്നെ നടന് നേരെ വിമര്‍ശനങ്ങള്‍ വിട്ടൊഴിയാതെ പിന്തുടരുന്നുണ്ട്. ഇപ്പോഴിതാ തന്റെ മകനെ മനഃപൂര്‍വം അജണ്ടയയോടെ വിമര്‍ശിക്കുകയാണെന്ന് തുറന്ന് പറയുകയാണ് നടി മല്ലിക സുകുമാരന്‍. സൈന സൗത്തിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക സുകുമാരന്റെ പ്രതികരണം.
മല്ലിക സുകുമാരന്റെ വാക്കുകള്‍……..
‘എന്നെ ട്രോള്‍ ചെയ്താല്‍ എനിക്ക് ഒരു പ്രശ്‌നവും ഇല്ല. പക്ഷെ ഈ അടുത്ത കാലത്ത് എനിക്ക് ഫീല്‍ ചെയ്ത സംഭവം എന്തെന്നാല്‍ മോനെ ആവശ്യം ഇല്ലാതെ തെറ്റിദ്ധരിക്കുന്നു. അതിന് പിന്നില്‍ നൂറ് ശതമാനം ആരോ ഉണ്ട്. കേരളത്തില്‍ അക്ഷരാഭ്യാസമുള്ള ജനങ്ങള്‍ക്ക് ഈ കൂലി എഴുത്തുക്കാര്‍ അല്ലാത്തവര്‍ക്ക് അറിയാം അങ്ങനെയൊരു വീട്ടുകാര്‍ അല്ല, അവര്‍ക്ക് അതിന്റെ ആവശ്യം ഇല്ലെന്ന്. പൃഥ്വിരാജ് ഒന്നും വേണ്ടാത്ത ഒരു കമ്മന്റ്‌സിനും ഒപ്പം ചെന്ന് ഇരുന്ന് സംസാരിക്കുന്ന ആളല്ല. അത് അവിടെയുള്ള എല്ലാ സൂപ്പര്‍ മെഗാ സ്റ്റാറുകള്‍ക്കും അറിയാം.
അവനെ ഈ കൂടെ ഇരുന്ന് നുണ പറയാന്‍ ഒന്നും കിട്ടില്ല. ഉള്ള വേറെ ആളുകള്‍ ഉണ്ട്. അവനെ കുറിച്ച് എന്തറിഞ്ഞിട്ടാണ് ഇവന്മാരൊക്കെ എഴുതുന്നത്. ഈ അടുത്ത് സോഷ്യല്‍ മീഡിയയില്‍ കണ്ടിരുന്നു ആരോ മോഹന്‍ലാലിനെ ചതിച്ചുവെന്ന്. മോഹന്‍ലാല്‍ പറയില്ലല്ലോ ഞങ്ങള്‍ ചതിച്ചുവെന്ന്. എന്റെ മോന്‍ ചതിക്കുമെന്ന്, ഒരുകാലത്തും പറയില്ല. ഞാന്‍ എഴുതിവെച്ചു തരാം സ്റ്റാമ്പ് പേപ്പറില്‍. മോഹന്‍ലാല്‍ ഒരിക്കലും പറയില്ല ഞാനോ എന്റെ മക്കളോ കുടുംബമോ അദ്ദേഹത്തെ ചതിക്കാന്‍ ഇരിയ്ക്കുകയാണെന്ന്.’
















