മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഹൃദയപൂര്‍വ്വം. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഇപ്പോഴിതാ സിനിമ 100 കോടി നേട്ടം ഉണ്ടാക്കിയിരിക്കുകയാണ്. ആഗോളതലത്തില്‍ തിയേറ്ററികള്‍ ബിസിനസിലൂടെയാണ് സിനിമ 100 കോടി നേടിയിരിക്കുന്നത്. സിനിമയുടെ നിര്‍മാതാക്കളായ ആശിര്‍വാദ് ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. സിനിമയെ ഏറ്റെടുത്ത എല്ലാവര്‍ക്കും നന്ദിയും നിര്‍മാതാക്കള്‍ പോസ്റ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്.
Thank you for welcoming #Hridayapoorvam into your hearts. It’s been truly special to see families laugh, smile, and feel with us. Every emotion you shared, we felt it too. Grateful beyond words for all the love. ❤️ pic.twitter.com/vCQrIBshuq
— Aashirvad Cinemas (@aashirvadcine) September 24, 2025
പ്രേക്ഷകരുടെ പ്രിയപ്പെട്ട സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ കോമ്പോയുടെ തികച്ചും വ്യത്യസ്തമായ ഒരു ഫാമിലി എന്റര്‍ടൈനറാണ് ഹൃദയപൂര്‍വ്വമെന്നാണ് പലരും സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചത്. മോഹന്‍ലാലിനോടൊപ്പം സംഗീത് പ്രതാപ്, മാളവിക മോഹനന്‍, സിദ്ദിഖ്, സംഗീത മാധവന്‍ നായര്‍, ലാലു അലക്സ്, ജനാര്‍ദ്ദനന്‍, ബാബുരാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
മോഹന്‍ലാല്‍ – സംഗീത് പ്രതാപ് കോമ്പോയ്ക്ക് വലിയ ജനപ്രീതി നേടാന്‍ കഴിഞ്ഞിരുന്നു. ചിത്രത്തിന്റെ ഹ്യൂമര്‍ സീനുകളെല്ലാം വര്‍ക്കാകാന്‍ കാരണം ഇവരുടെ കോമ്പിനേഷന്റെ ഭംഗിയാണെന്നാണ് നിരൂപകര്‍ ചൂണ്ടിക്കാണിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ഹൃദയപൂര്‍വ്വത്തിന്റെ കഥ രചിച്ചിരിക്കുന്നത് അഖില്‍ സത്യനും തിരക്കഥ സോനു ടി പിയുമാണ്. ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീതം ഒരുക്കിയിരിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് അനു മൂത്തേടത്തും എഡിറ്റിംഗ് കെ രാജഗോപാലുമാണ്.
















