ബോളിവുഡില്‍ ഏറെ ആരാധകരുളള നടനാണ് സല്‍മാന്‍ ഖാന്‍. താരത്തിന്റെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തനിക്ക് വന്ന രോഗത്തെ കുറിച്ചും അതിനെ അതിജീവിച്ചതിനെ കുറിച്ചും ആദ്യമായി തുറന്ന് പറയുകയാണ് നടന്‍ .ആമീര്‍ ഖാനുമൊത്ത് ടു മച്ച് എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് നടന്‍ മനസ് തുറന്നത്.
‘തന്റെ ഏറ്റവും വലിയ ശത്രുക്കള്‍ക്ക് പോലും ട്രൈജെമിനല്‍ ന്യുറോള്‍ജിയ എന്ന രോഗം വരാതിരിക്കട്ടെ. നാലോ അഞ്ചോ മിനുറ്റിലും വേദന വന്നുകൊണ്ടിരിക്കും. പ്രഭാത ഭക്ഷണം കഴിക്കാറില്ല. കാരണം അത് കഴിച്ചു തീര്‍ക്കണമെങ്കില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ സമയം എടുക്കും. അതുകൊണ്ട് ആ സമയത്ത് പ്രഭാത ഭക്ഷണം ഒഴിവാക്കിക്കൊണ്ട് നേരെ ഡിന്നറിലേക്ക് പോവാറായിരുന്നു പതിവ്. ഒരു ഓംലെറ്റ് ചവയ്ക്കുക എന്നത് പോലും അത്രയധികം വേദന തരുമായിരുന്നു. തനിക്ക് അതിജീവിക്കാന്‍ ഭക്ഷണം വേണമെന്നുളത് കൊണ്ട് സ്വയം നിര്‍ബന്ധിച്ചുകൊണ്ടാണ് ഭക്ഷണം കഴിച്ചിരുന്നത്.’
‘പാര്‍ട്ണര്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് തനിക്ക് ഇങ്ങനെയൊരു ബുദ്ധിമുട്ടുണ്ടെന്ന് ആദ്യമായി തിരിച്ചറിഞ്ഞത്. ആദ്യം ഡോക്ടര്‍ പല്ലിനാണ് പ്രശ്‌നം എന്നാണ് കരുതിയത് എന്നാല്‍, പിന്നീട് വെള്ളം കുടിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലേക്ക് എത്തിയപ്പോഴാണ് നാഡീ സംബന്ധമായ രോഗമാണെന്ന് തിരിച്ചിറിയുന്നത്. ഗാമ നൈഫ് എന്ന സര്‍ജറിയുണ്ട്. ഏഴെട്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്നതാണ്. സര്‍ജറിയ്ക്ക് ശേഷം മുപ്പത് ശതമാനത്തോളം ആശ്വാസമാവുമെന്നാണ് വിദഗ്ദ്ധര്‍ പറഞ്ഞതെങ്കിലും താന്‍ പൂര്‍ണമായി രോഗമുക്തി നേടി’.
















