ഈ വർഷത്തെ വയോസേവന അവാർഡുകൾക്ക് മലയാളത്തിന്റെ ആദ്യകാല നായിക ഷീലയും പ്രശസ്ത ഗായിക പി കെ മോദിനിയും അർഹരായി. ഒരു ലക്ഷം രൂപയാണ് പുരസ്‌കാര തുക. അവാർഡുകൾ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു പ്രഖ്യാപിച്ചു. ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരങ്ങൾക്കാണ് ഇരുവരും അർഹരായിരിക്കുന്നത്.
വയോജനക്ഷേമ പ്രവർത്തനങ്ങളിലെ ഈടുറ്റ സംഭാവനകൾക്ക് വയോജന കമ്മീഷൻ അംഗം കൂടിയായ അമരവിള രാമകൃഷ്ണനെ പ്രത്യേക ആദരത്തിന് തിരഞ്ഞെടുത്തതായും മന്ത്രി ബിന്ദു പറഞ്ഞു. അറുപതുകളുടെ ആരംഭത്തിൽ സിനിമയിലെത്തിയ ഷീല വെള്ളിത്തിരയിലെ നിറസാന്നിദ്ധ്യമായിരുന്നു.
ഗായികയും സംഗീതജ്ഞയും എന്നതിനൊപ്പം പുന്നപ്ര വയലാർ സ്വാതന്ത്ര്യസമര സേനാനിയായും ചരിത്രത്തിൽ ഇടം നേടിയ പ്രതിഭകൂടിയാണ് പി കെ മേദിനി. നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയിട്ടുള്ള ഗായികയാണ് മേദിനി.
STORY HIGHLIGHT: vayosevana award
















