സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷ ശ്രദ്ധ നേടിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. അഭിനേതാക്കളായ രാജാറാമിന്റെയും താരാ കല്യാണിന്റെയും മകള്‍ കൂടിയാണ് സൗഭാഗ്യ വെങ്കിടേഷ്. സ്വന്തമായി ഒരു നൃത്ത വിദ്യാലയവും സൗഭാഗ്യ നടത്തുന്നുണ്ട്. ഇപ്പോഴിതാ തന്റെ ഡാന്‍സ് സ്‌കൂളിനെ കുറിച്ച് തുറന്ന് പറയുകയാണ് സൗഭാഗ്യ.മെയിന്‍ സ്ട്രീം വണ്ണിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
സൗഭാഗ്യയുടെ വാക്കുകള്‍…….
”ഡാന്‍സ് പഠിക്കുക എന്നത് വളരെ ചിലവുള്ള കാര്യമാണ്. ഞങ്ങള്‍ക്ക് മറ്റു വരുമാന മാര്‍ഗങ്ങള്‍ ഉള്ളതുകൊണ്ടാണ് കുറഞ്ഞ ഫീസ് വാങ്ങി പഠിപ്പിക്കാന്‍ പറ്റുന്നത്. അതുകൊണ്ട് കൂടിയ ഫീസ് വാങ്ങുന്നവര്‍ ചെയ്യുന്നത് തെറ്റാണെന്നൊന്നും ഞാന്‍ പറയുന്നില്ല. ഒരു ഡാന്‍സ് പ്രോഗ്രാം നടത്തുന്നത് അത്ര എളുപ്പമൊന്നുമല്ല.
ഫ്രീയായി ഞങ്ങള്‍ ആരെയും പഠിപ്പിച്ചിട്ടില്ല. ഫീസ് മറ്റുള്ളതിനെ അപേക്ഷിച്ച് കുറച്ച് മാത്രമെ വാങ്ങിച്ചിട്ടുള്ളൂ. പിന്നെ പ്രോഗ്രാം ചെയ്യുമ്പോള്‍ മറ്റുള്ള സ്ഥലങ്ങളില്‍ അരലക്ഷമോ ഒരു ലക്ഷമോ ചിലവ് ആകും. പക്ഷെ ഇവിടെ ആയിരമോ ആയിരത്തി അഞ്ഞൂറോ മാത്രമേ ആകൂ. മുഴുവന്‍ ഫ്രീയായി ചെയ്യാന്‍ പറ്റില്ല. അങ്ങനെ ചോദിക്കുന്നവരുണ്ട്. ചിലരോട് അഡ്മിഷന്‍ ഫീസ് ചോദിച്ചാല്‍ അവര്‍ മുഖം ചുളിക്കും. നിങ്ങള്‍ ഫ്രീയായി പഠിപ്പിക്കും എന്നാണ് വിചാരിച്ചത് എന്നൊക്കെ പറയും. ആര്‍ട്ടിസ്റ്റുകള്‍ക്കും ജീവിക്കണ്ടേ. ഞാന്‍ ഇതൊരു കരിയറാക്കി എടുത്തത് അതില്‍ നിന്നും ഒരു വരുമാനം ഉണ്ടാക്കാന്‍ വേണ്ടി കൂടിയാണ്”.
















