തിരുവനന്തപുരം ആർസിസിയിൽ (റീജിയണൽ കാൻസർ സെന്ററിൽ) നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിൽ ഒഴിവ്. 14 ഒഴിവുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. 18 നും – 40നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
പത്താം ക്ലാസ് പാസായതിനൊപ്പം ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും രണ്ട് വർഷത്തെ നഴ്സിങ് അസിസ്റ്റന്റ് കോഴ്സ് പൂർത്തിയാക്കിയിരിക്കുന്നവർക്ക് അപേക്ഷിക്കാം. നൂർ കിടക്കകളുള്ള ആശുപത്രിയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം അനിവാര്യമാണ്.
18390 രൂപയാണ് പ്രതിമാസ ശമ്പളമായി ലഭിക്കുക. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി ഒക്ടോബർ 6 വൈകിട്ട് 3.30 വരെയാണ്. വിശദവിവരങ്ങളും അപേക്ഷാ ഫോമും www.rcctvm.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
















