കേന്ദ്ര സര്‍ക്കാര്‍ ജോലി നോക്കുകയാണോ നിങ്ങള്‍? എങ്കില്‍ ഈ സുവര്‍ണാവസരം പാഴാക്കരുത്. നിലവില്‍ റെയില്‍വേ ബോര്‍ഡ് 8,875 ഒഴിവുകളിലേക്ക് മെഗാ റിക്രൂട്ട്‌മെൻ്റ് നടത്താൻ ഒരുങ്ങുകയാണ്. ഈ വർഷം നോൺ-ടെക്‌നിക്കൽ പോപുലർ (എൻടിപിസി) വിഭാഗങ്ങളിലെ 8,875 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്.
ബിരുദധാരികൾക്കാണ് ഇതിൽ ഭൂരിഭാഗവും അപേക്ഷിക്കാൻ അവസരം. ആകെ ഒഴിവുകളിൽ 5,817 എണ്ണം ബിരുദധാരികൾക്കും 3,058 എണ്ണം ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ബിരുദാനന്തര ബിരുദ തസ്‌തികകളിൽ ഏറ്റവും കൂടുതൽ ഒഴിവുകൾ ഗുഡ്‌സ് ട്രെയിൻ മാനേജർ തസ്‌തികയിലാണ്. 3,423 ഒഴിവുകളാണുള്ളത്.
ജൂനിയർ അക്കൗണ്ട്സ് അസിസ്റ്റൻ്റ് ടൈപ്പിസ്റ്റ് (921), സ്റ്റേഷൻ മാസ്റ്റർ (615) എന്നീ തസ്‌തികകളാണ് തൊട്ടുപിന്നിൽ. സീനിയർ ക്ലർക്ക് ടൈപ്പിസ്റ്റ് (638), ചീഫ് കൊമേഴ്‌സ്യൽ ടിക്കറ്റ് സൂപ്പർ വൈസർ (161), മെട്രോ റെയിൽവേയിൽ ട്രാഫിക് അസിസ്റ്റൻ്റ് (59) എന്നിവയാണ് മറ്റ് ബിരുദതല തസ്‌തികകൾ.
ബിരുദ വിദ്യാർഥികൾക്ക് ഏറ്റവും കൂടുതൽ ഒഴിവുകൾ ഉള്ളത് കൊമേഴ്‌സ്യൽ-ടിക്കറ്റ് ക്ലാർക്ക് തസ്‌തികകളിലാണ്. 2,424 ഒവിവുകളാണ്. തൊട്ടുപിന്നിൽ അക്കൗണ്ട്സ് ക്ലർക്ക് ടൈപ്പിസ്റ്റ് (394), ജൂനിയർ ക്ലാർക്ക്-കം-ടൈപ്പിസ്റ്റ് (163), ട്രെയിൻസ് ക്ലാർക്ക് (77) എന്നിങ്ങനെയാണ്.
എസ്‌സി, എസ്‌ടി, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്കുള്ള സംവരണ മാനദണ്ഡങ്ങൾ ശരിയായി ബാധകമാകുന്നുണ്ടെന്ന് ഉറപ്പാക്കാനും എച്ച്ആർഎംഎസ് സംവിധാനം അപ്‌ഡേറ്റ് ചെയ്യാനും റെയിൽവേ ബോർഡ് സോണൽ റെയിൽവേകൾക്ക് നിർദേശം നൽകി.
















