നവരാത്രി ആഘോഷം ആരംഭിച്ചിട്ട് ഇന്ന് മൂന്നാം ദിനമാണ്. സാധാരണ വർഷത്തിൽ 4 തവണ നവരാത്രി ആഘോഷിക്കാറുണ്ടെങ്കിലും ഈ സമയത്ത് വരുന്ന നവരാത്രിക്കാണ് പ്രാധാന്യം ഏറെയുള്ളത്.
ഇത്തവണ നവരാത്രി 9 ദിവസമല്ല 11 ദിവസം നീണ്ടു നിൽക്കും. ഇത്തവണ പത്തം ദിവസമാണ് മഹാനവമി, പതിനൊന്നാം ദിനം വിജയ ദശമിയും. അതായത് ഇത്തവണ 10 രാത്രിയും 11 പകലുമാണ് നവരാന്ത്രി ആഘോഷം. പൂജ വയ്ക്കേണ്ടത് സെപ്റ്റംബർ 20 നാണ്. ഇതിനിടയിൽ നവമി രണ്ടു ദിവസം വരുന്നുണ്ട് അതുകൊണ്ടാണ് ഇത്തവണത്തെ നവരാത്രി ദിനങ്ങൾ 11 ആയത്.
നവരാത്രി സമയത്ത് ഉപയോഗിക്കാൻ പാടുള്ളതും അല്ലാത്തതുമായ വസ്തുക്കളുണ്ട് അത് ഏതൊക്കെയാണെന്ന് നമുക്ക് അറിയാം. ഈ സമയം നിങ്ങൾ കടുക് അല്ലെങ്കിൽ എള്ളെണ്ണ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഈ എണ്ണകൾ ചൂട് ഉണ്ടാക്കും. അതുകൊണ്ടുതന്നെ ഈ സമയം നിങ്ങൾ നിലക്കടല എണ്ണയോ നെയ്യോ ഉപയോഗിക്കാം. ഇതിനുപുറമെ നവരാത്രി സമയത്ത് മദ്യവും പുകയിലയും പാടുള്ളതല്ല.
വെളുത്തുള്ളി, ഉള്ളി, ഗോതമ്പ്, അരി, പയർവർഗ്ഗങ്ങൾ, മാംസം, മുട്ട എന്നിവ നവരാത്രി വ്രതകാലത്ത് (Navratri Vrat Rules) കഴിക്കരുത് എന്നാണ്. ഇതോടൊപ്പം മഞ്ഞൾ, മല്ലി, കായം, ഗരം മസാല, കടുക്, ഗ്രാമ്പൂ എന്നിവയുടെ ഉപയോഗവും ഒഴിവാക്കണമെന്നും പറയുന്നുണ്ട്. ഇവയുടെ ഉപയോഗം ശരീരത്തിലെ ചൂട് വർദ്ധിപ്പിക്കും. ഇത് വ്യക്തിയുടെ ആത്മീയ ജീവിതത്തെ ബാധിക്കും.
ഈ സമയം ഗോതമ്പ് മാവ്, മൈദ, അരി, റവ, ധന്യ പൊടികൾ കഴിക്കില്ല. മാത്രമല്ല ഈ സമയത്ത് നാം സാധാരണ ഉപ്പും ഉപയോഗിക്കാറില്ല. പകരം നിങ്ങൾക്ക് വ്രതത്തിന് ഉപയോഗിക്കുന്ന ഉപ്പ് ഉപയോഗിക്കാം.
നവരാത്രി ഉപവാസം എടുക്കുന്ന സമയത്ത് നിങ്ങൾക്ക് പഴങ്ങളും പച്ചക്കറികളും ഡ്രൈ ഫ്രൂട്ട്സും കഴിക്കാം. അതുപോലെ ഗോതമ്പ് മാവിന് പകരം വ്രതത്തിന് ഉപയോഗിക്കുന്ന മാവ് തേനിറഞ്ഞെടുക്കാം. കുട്ടു ആട്ട, കപ്പലണ്ടി, മക്കാന, ചൗവ്വരി, പാൽ, തൈര് എന്നിവ ഉപയോഗിക്കാം.
















