ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം മോഹൻലാൽ നേടിയതിൽ ആദ്യമായി പ്രതികരിച്ച് ഭാര്യ സുചിത്ര. നേട്ടത്തില്‍ സന്തോഷമെന്നും പുരസ്‌കാരം ഏറ്റുവാങ്ങുന്നതിന് സാക്ഷിയാകാന്‍ സാധിച്ചതില്‍ സന്തോഷവും അഭിമാനവും തോന്നുന്നുവെന്നും അവർ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
സുചിത്ര പറയുന്നു;
സന്തോഷവും അഭിമാനവും തോന്നിയ നിമിഷം. എല്ലാവരും കയ്യടിച്ചത് പോലെ ഞാനും നിന്ന് കയ്യടിച്ചു. സിനിമ കുടുംബത്തിന് മാത്രമല്ല കേരളത്തിനുള്ള നേട്ടമാണിത്. കേരളത്തിന് അഭിമാനിക്കാനുള്ള നിമിഷമാണ്.
നമ്മളെ കുറേക്കൂടി വിനയാന്വിതരാക്കുന്നു. ദൈവത്തിന് നന്ദി. ചേട്ടന്‍ എന്നും ഈ നിമിഷത്തിലാണ് ജീവിക്കുന്നത്. കഴിഞ്ഞതും ഓര്‍ക്കാറില്ല. വരുന്നതിനെക്കുറിച്ചും ചിന്തിക്കാറില്ല. ഒരുപാട് അനുഗ്രഹിക്കപ്പെട്ടവളാണെന്ന് തോന്നുന്നു. ഒരുപാട് സന്തോഷം. സിനിമയില്‍ വന്നിട്ട് അമ്പത് വര്‍ഷത്തിലേക്ക് അടുക്കുകയാണ് അദ്ദേഹം.
അതില്‍ 35 വര്‍ഷവും കൂടെ ഉണ്ടായിരിക്കാന്‍ സാധിച്ചതില്‍ സന്തോഷവതിയാണ്. എന്റെ കുടുംബം മാത്രമല്ല കേരളം മുഴുവന്‍ ഈ നേട്ടം ആഘോഷിക്കുകയാണ്.
content highlight: Suchithra Mohanlal
















