നടൻ മധുവിനെ കുറിച്ച് ഗായകൻ ജി വേണുഗോപാൽ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ ഇട്ട കുറിപ്പിനെതിരെ മധുവിന്റെ മകൾ രംഗത്ത്. മധുവിന്റെ 92-ാം ജന്മദിനത്തിലാണ് വേണുഗോപാൽ കുറിപ്പ് പങ്കുവെച്ചത്. യാഥാര്‍ത്ഥ്യമറിയാതെ എന്റെ അച്ഛനെക്കുറിച്ച് ഗായകന്‍ വേണുഗോപാല്‍ എഴുതിയ കുറിപ്പ് ഞങ്ങള്‍ കുടുംബക്കാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നെന്നും അവസാന ഭാഗം വായിച്ചപ്പോള്‍ ഞെട്ടിപ്പോയി, അന്തസ്സോടെ 92 വര്‍ഷം ജീവിച്ചയാളെ വേണുഗോപാല്‍ തരം താഴ്ത്തിയെന്നുമാണ് മകൾ ഉമ ജയലക്ഷ്മി പറഞ്ഞത്. വേണു ഗോപാലിനെതിരെ ശ്രീകുമാരൻ തമ്പി പങ്കുവെച്ച കുറിപ്പിന് കമന്റായിട്ടാണ് ഉമ പ്രതികരിച്ചത്.
ഉമ ജയലക്ഷ്മി പറയുന്നു;
യാഥാര്‍ത്ഥ്യമറിയാതെ എന്റെ അച്ഛനെക്കുറിച്ച് ഗായകന്‍ വേണുഗോപാല്‍ എഴുതിയ കുറിപ്പ് ഞങ്ങള്‍ കുടുംബക്കാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ആ പോസ്റ്റിന്റെ അവസാന ഭാഗം വായിച്ചപ്പോള്‍ മകളായ ഞാന്‍ ഞെട്ടിപ്പോയി. ഇത്രയും അന്തസ്സോടെ 92 വര്‍ഷം ജീവിച്ചയാളിനെ ഇങ്ങനെ വേണുഗോപാല്‍ തരം താഴ്ത്തി കണ്ടപ്പോള്‍ വലിയ ദുഃഖം തോന്നി. ഞാന്‍ അതിനു മറുപടിയായി ഒരു പോസ്റ്റ് ഇടണം എന്ന് ആലോചിച്ചു.
അപ്പോഴാണ് തമ്പിയങ്കിളിന്റെ പേജില്‍ ഈ പോസ്റ്റ് കണ്ടത്. എനിക്ക് പറയാന്‍ കഴിയുന്നതിനേക്കാള്‍ ഭംഗിയായി അച്ഛനെ ഏറ്റവും അടുത്തറിയാവുന്ന തമ്പി അങ്കിള്‍ എഴുതിയിരിക്കുന്നു. അത് കണ്ടു ഞങ്ങള്‍ക്കെല്ലാം ആശ്വാസമായി. അദ്ദേഹത്തിന്റെ മകള്‍ എന്ന നിലയ്ക്ക് ഒരു കാര്യം എനിക്ക് ഉറപ്പായും പറയാന്‍ കഴിയും. വേണുഗോപാലിന്റെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും സത്യത്തിനു നിരക്കുന്നതല്ല. തമ്പിയങ്കിള്‍ ഉചിതമായ രീതിയില്‍ അതിനെതിരെ പ്രതികരിച്ചതില്‍ ഞങ്ങളുടെ സന്തോഷം അറിയിക്കുന്നു. അങ്കിളിന്റെ ഈ പോസ്റ്റ് ഞാന്‍ ഷെയര്‍ ചെയ്തുകൊള്ളട്ടെ.
content highlight: Actor Madhu
















