അവതാരക രഞ്‍ജിനിയുടെ വിവാഹം എന്നാണെന്ന് ആകാംഷയിലാണ് ആരാധകരെല്ലാവരും. താരത്തിന് കല്യാണം വേണ്ടെന്നാണ് നിലപാടെന്ന് പലപ്പോഴും തുറന്ന് പറഞ്ഞിട്ടുള്ളതാണ്. ഇപ്പോഴിതാ വിഷയത്തിൽ തുറന്ന് പറച്ചിലുമായി താരത്തിന്റെ അമ്മ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. രഞ്ജിനിയെ കെട്ടിച്ച് വിടണമെന്ന് തോന്നിയിട്ടില്ലെന്നും സ്വഭാവം അനുസരിച്ച് ഭയങ്കര ബുദ്ധിമുട്ടാണെന്നുമാണ് അമ്മ സുജാത പറഞ്ഞത്. സരിഗമപ സീസൺ 3 റിയാലിറ്റിഷോയിൽ അതിഥിയായി കഴിഞ്ഞ ദിവസം വന്നപ്പോഴാണ് മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിച്ചത്.
അമ്മ പറയുന്നു;
രഞ്ജിനിയെ കെട്ടിച്ച് വിടണമെന്ന് എനിക്ക് തോന്നിയിട്ടില്ല. സ്വഭാവം അനുസരിച്ച് ഭയങ്കര ബുദ്ധിമുട്ടാണ്. ആളുകൾക്ക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. ഞാൻ വിചാരിക്കുന്നതല്ല. എനിക്ക് അറിയാവുന്ന കാര്യമാണ്. ആരെങ്കിലും വിവാഹ ആലോചനയുമായി വരുമ്പോഴെ രഞ്ജിനി എങ്ങനെയുള്ള ആളാണെന്ന് ഞാൻ പറയും.
മിസ് കേരള കഴിഞ്ഞപ്പോൾ മുതൽ വിവാഹ ആലോചനകൾ വരുന്നുണ്ട്. ഇപ്പോൾ ആരും വരാറില്ല. ഞങ്ങൾ അടുപ്പിക്കാത്തതല്ല. രഞ്ജിനിക്ക് താൽപര്യമില്ല. ഞങ്ങളുടെ വീട്ടിലെ മെയിൻ രഞ്ജിനിയാണ്. പുറത്ത് കാണുന്ന രഞ്ജിനിയല്ല യഥാർത്ഥ രഞ്ജിനി.
content highlight: Renjini Haridas
















