മലയാളികളുടെ പ്രിയ താരം ആസിഫ് അലി നായകനായി എത്തിയ ചിത്രമാണ് ‘സർക്കീട്ട്’. തമർ കെ വിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്. ഇപ്പോഴിതാ ചിത്രം മനോരമ മാക്‌സിലൂടെ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്.
മികച്ച പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രമാണിത്. ഒരിക്കലും സാധ്യമാക്കാൻ ഇടയില്ലെന്നു ലോകം കരുതുന്ന ഒരു മനോഹര സൗഹൃദത്തിന്റെ കഥ പറയുന്ന ഈ ഫീൽ ഗുഡ് ഫാമിലി ചിത്രം രചിച്ചതും സംവിധായകനായ താമർ കെ വി തന്നെയാണ്.
അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷൻ ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്, ഫ്ളോറിൻ ഡൊമിനിക്ക് എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ ആമീറിനെയും ജെഫ്‌റോണിനെയും അവതരിപ്പിക്കുന്നത് ആസിഫ് അലിയും ബാലതാരം ഓര്‍ഹാനുമാണ്.
ചിത്രത്തിൽ ദിവ്യ പ്രഭയാണ് നായികാ വേഷം ചെയ്തത്. പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളിൽ ചിത്രീകരിച്ച ‘സർക്കീട്ട്’, യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലാണ് ഷൂട്ട് ചെയ്തത്. പ്രവാസി ജീവിതത്തിലെ വ്യക്തിപരവും വൈകാരികവുമായ പോരാട്ടങ്ങളുടെ വളരെ റിയലിസ്റ്റിക്കായ ചിത്രീകരണം ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
അതേസമയം ദീപക് പറമ്പോല്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീൺ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്.
















