കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയില്‍ വിവിധ തസ്തികകളിലായി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കരാര്‍ അടിസ്ഥാനത്തില്‍ അഞ്ച് ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 8, 9,10തീയതികളില്‍ ഇന്റര്‍വ്യൂ നടക്കും. റിസര്‍ച് അസിസ്റ്റന്റ് ഒഴിവിലേക്ക് ബന്ധപ്പെട്ട വിഭാഗത്തില്‍ ബിരുദമോ അല്ലെങ്കില്‍ തത്തുലമായ യോഗ്യതയോ ഉണ്ടായിരിക്കണം. 21 വയസ്സിനും 45 വയസ്സിനും ഇടയില്‍ പ്രായം ഉള്ളവരായിരിക്കണം. 20,000 രൂപയാണ് ശമ്പളം.
വര്‍ക്കര്‍/ലേബര്‍ ഒഴിവിലേക്ക് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയോ ഐടിഐയോ യോഗ്യത ഉണ്ടായിരിക്കണം. 21 വയസ്സിനും 45 വയസ്സിനും ഇടയില്‍ പ്രായം ഉള്ളവരായിരിക്കണം. 15,000 രൂപയാണ് ശമ്പളം റിസര്‍ച് അസോഷ്യേറ്റ് ഒഴിവിലേക്ക് ബന്ധപ്പെട്ട വിഭാഗത്തില്‍ എംബിഎ/എംഎഫ്എസ്സി യോഗ്യത ഉണ്ടായിരിക്കണം. 21 വയസ്സിനും 45 വയസ്സിനും ഇടയില്‍ പ്രായം ഉള്ളവരായിരിക്കണം. 67,000 രൂപയാണ് ശമ്പളം.
സീനിയര്‍ റിസര്‍ച് ഫെലോ ഒഴിവിലേക്ക് ബന്ധപ്പെട്ട വിഭാഗത്തില്‍ പിജി/എംഎഫ്എസ്സി യോഗ്യത ഉണ്ടായിരിക്കണം. 21 വയസ്സിനും 45 വയസ്സിനും ഇടയില്‍ പ്രായം ഉള്ളവരായിരിക്കണം. 37,000 മുതല്‍ 42,000 വരെയായിരിക്കും ശമ്പളം.
content highlight: Job vacancy
















