എഐ പരിശീലനത്തില്‍ വിജയിക്കാൻ കഴിയാത്ത ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി ആക്സെഞ്ചര്‍. ഇതിനായി ആക്സെഞ്ചര്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നതായിരിക്കും. എഐയോട് പൊരുത്തപ്പെടുന്നതിൻ്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചു വിട്ടു കൊണ്ടുള്ള പുനഃസംഘടന കമ്പനി ലക്ഷ്യമിടുന്നത്. ഞങ്ങൾ വില്‍പ്പന, സേവനങ്ങൾ, പങ്കാളിത്തം, പ്രവർത്തന രീതികള്‍ എന്നിവ എല്ലാം പുനർരാവിഷ്കരിക്കുകയാണ്, കമ്പനി സി ഇ ഒ ജൂലി സ്വീറ്റ് വ്യക്തമാക്കി. എ ഐ മേഖലയിലേക്ക് മാറാനായി ജീവനക്കാരുടെ കഴിവുകൾ മെച്ചപ്പെടുത്തലാണ് പ്രധാന തന്ത്രമെന്നും അവർ കൂട്ടിച്ചേർത്തു.
ഈ പിരിച്ചുവിടുന്നത് ബിസിനസ് ഒപ്റ്റിമൈസേഷൻ പ്രോഗ്രാം എന്ന വലിയ പദ്ധതിയുടെ ഭാഗമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിൽ ചില യൂണിറ്റുകളുടെ വിറ്റഴിക്കലും ജീവനക്കാരുടെ പുനർനിയമനവും ഉൾപ്പെടുന്നു. സി എഫ് ഒ ആഞ്ചി പാർക്ക് വ്യക്തമാക്കിയത് പ്രകാരം പിരിച്ചുവിടുന്നത് പ്രവർത്തന മികവിൻ്റെ അടിസ്ഥാനത്തില്‍ അല്ലെന്നും കഴിവുകളുടെ പൊരുത്തക്കേടിന്റെ പേരിലാണെന്നും അവര്‍ പറഞ്ഞു. നിശ്ചിത സമയത്തിനുള്ളില്‍ പരിശീലനം നേടാൻ കഴിയാത്തവരെ വേഗത്തിൽ പുറത്താകുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
2025 ആഗസ്റ്റ് 31-ന് ആക്‌സെഞ്ചറിലെ ജീവനക്കാരുടെ എണ്ണം 7,79,000 ആയിരുന്നു. മൂന്ന് മാസം മുമ്പ് അത് 7,91,000 ആയിരുന്നു. ആദ്യ ഘട്ട പിരിച്ചുവിടലിൻ്റെ ഫലമായിട്ടാണ് ഇത്തരത്തില്‍ വലിയ സംഖ്യയുടെ കുറവുണ്ടായത്. 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തില്‍ പിരിച്ചുവിടുന്നത് തുടരുന്നതായിരിക്കും. 615 മില്യണ്‍ ചെലവാകുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. ഇതില്‍ 2025 ജൂൺ–ആഗസ്റ്റ് കാലയളവിൽ പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് 344 മില്ല്യണ്‍ നഷ്ടപരിഹാര തുകയായി ചെലവായിരുന്നു. സെപ്റ്റംബർ–നവംബർ മാസത്തില്‍ ജീവനക്കാരെ പിരിച്ചുവിട്ടു കഴിഞ്ഞാല്‍ 250 മില്യൺ ചെലവാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
content highlight: Accenture
















