ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമാണ് ‘ഓടും കുതിര ചാടും കുതിര’. അല്‍ത്താഫ് സലിം ആണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചത്. ഇപ്പോഴിതാ ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്.
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന അരങ്ങേറ്റ ചിത്രത്തിന് ശേഷം അല്‍ത്താഫ് സലിം സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണിത്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നെറ്റ്ഫ്ലിക്സില്‍ ചിത്രം കാണാനാവും.
2025 ഓണം റിലീസായി തിയേറ്ററുകളിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ സമ്മിശ്ര പ്രതികരണമാണ് നേടിയത്. മറ്റ് പ്രധാന ഓണം ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കളക്ഷൻ കുറവായിരുന്നു. റൊമാന്റിക് കോമഡി ഗണത്തില്‍ പെടുന്ന ചിത്രമാണിത്.
അൽത്താഫ് സലിം തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഫഹദ് ഫാസിലിൻ്റെ അഭിനയ മികവും, അൽത്താഫ് സലീമിൻ്റെ അവതരണ ശൈലിയും ഒടിടി പ്ലാറ്റ്‌ഫോമിൽ പ്രേക്ഷകർക്ക് പുതിയൊരനുഭവമാകും നൽകുക.
















