ജയിലര്‍ ടു വിൻ്റെ റിലീസ് തീയതി പുറത്തുവിട്ട് രജിനികാന്ത്. മാധ്യമങ്ങളോട് സംസാരിക്കവേയാണ് താരം റിലീസ് തീയതി പുറത്തുവിട്ടത്. വേഗത്തില്‍ തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം അറിയിച്ചു. നെല്‍സണ്‍ ദിലീപ് കുമാറാണ് സംവിധായകൻ.
അടുത്ത വര്‍ഷം ജൂണ്‍ 12ന് ചിത്രം തീയേറ്ററുകളിലെത്തുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. അതിനോടൊപ്പം നടൻ മോഹൻലാലിന് ദാദാ സാഹേബ് ഫാൽക്കേ അവാർഡ് ലഭിച്ചതില്‍ തൻ്റെ സന്തോഷവും അറിയിച്ചു. രജിനികാന്ത് ജയിലറിൻ്റെ ഒന്നാം ഭാഗത്തില്‍ ടൈഗർ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഭാര്യയുടെ വേഷത്തിലെത്തിയത് നടി രമ്യ കൃഷ്ണനായിരുന്നു. രണ്ടാം ഭാഗത്തിലും നടിയുണ്ടാകും.
ആദ്യ ചിത്രത്തിൽ ക്യാമിയോ റോളിലെത്തിയ ശിവരാജ്കുമാർ രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്ന് സ്ഥിരീകരണം വന്നിട്ടുണ്ട്. മോഹൻലാലും ജാക്കി ഷ്റോഫും രണ്ടാം ഭാഗതക്തിലുണ്ടാകുമോ എന്നതിന് ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. സണ്‍ പിക്ചേഴ്സിൻ്റെ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം അനിരുദ്ധ് രവിചന്ദ്രൻ നിര്‍വഹിക്കും.
content highlight: Jailer 2
















